തിരുവനന്തപുരം: മലപ്പുറത്ത് കുറ്റിപ്പാല സ്വദേശിയായ മുഹമ്മദ് സാജിദ് എന്ന യുവാവ് സദാചാര ഗുണ്ടാ ആക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ കര്‍ശനമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പൊലീസിെൻറ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയാണുണ്ടായിരിക്കുന്നതെന്നാണ് ഇതിനകം പുറത്തു വന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ആള്‍ക്കൂട്ടം സാജിദിനെ പിടികൂടി കെട്ടിയിടുകയും മര്‍ദ്ദിക്കുകയും പൊലീസിന് കൈമാറുകയും ചെയ്തിട്ടും പൊലീസ് കേസെടുത്തിട്ടില്ല. സാജിതിെൻറ പിതാവ് പരാതിയുമായി ചെന്നിട്ടും പൊലീസ് നടപടി എടുത്തില്ല എന്നത് ഗൗരവമായി കാണണം. ഇതിനുത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം.
സദാചാര ഗുണ്ടായിസവും ആള്‍ക്കൂട്ട അതിക്രമവും കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നത് ഉത്കണ്ഠയുണ്ടാക്കുന്നു. ഇത് തടയാനുള്ള കര്‍ശന നടപടികള്‍ വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.