കൊട്ടാരക്കര: സദാചാര ഗുണ്ടകളുടെ വിചാരണക്കിരയായ യുവാവിനെ റെയിൽപാളത്തിൽ മരിച്ച നിലയിൽ. കോട്ടാത്തല പണയിൽ കൊടുവിള വീട്ടിൽ ശ്രീജിത്തിനെയാണ് (28) ബുധനാഴ്ച പുലർച്ചെ 3.30ന് എഴുകോണിന് സമീപം കിള്ളൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചക്ക് ശ്രീജിത്തിനെ സ്വന്തം വീട്ടിൽ പെൺകുട്ടിക്കൊപ്പം പ്രദേശത്തെ ചിലർ കണ്ടെത്തിയിരുന്നു. സദാചാര പൊലീസ് ചമഞ്ഞെത്തിയവർ ഇവരെ പിടികൂടി വിവരം പൊലീസിൽ അറിയിച്ചു.സ്ഥലത്തെത്തിയ ചിലര്‍ ശ്രീജിത്തിനെ മർദിച്ചതായി ആരോപണം ഉണ്ട്. പുത്തൂർ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പരസ്പര സമ്മതപ്രകാരമാണ് വീട്ടിൽ എത്തിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മടങ്ങി. ശ്രീജിത്തിനോട് പിന്നീട് സ്റ്റേഷനില്‍ ഹാജരാകാൻ നിർദേശിച്ചു. തുടർന്ന് ശ്രീജിത്ത് പെൺകുട്ടിയെ അവരുെട വീട്ടിലാക്കി. സംഭവശേഷം ശ്രീജിത്തിനെ രണ്ടുദിവസമായി കാണാനില്ലായിരുന്നു.
ഇന്നലെ പുലർച്ചെ നാട്ടുകാരാണ് റെയിൽപാളത്തിൽ മൃതദേഹം തലയും ഉടലും വേർപെട്ടനിലയിൽ കണ്ടത്. വർഷങ്ങൾക്ക്മുമ്പ് പിതാവ് മരിച്ചതിനുശേഷം ശ്രീജിത്ത് മാതാവിനൊപ്പമായിരുന്നു താമസം. ഏഴ് വർഷം മുമ്പ് മാതാവ് മരിച്ചശേഷം ഒറ്റപ്പെട്ട ജീവിതമായിരുന്നു ഇയാളുടേത്. ഇന്ദു ഏക സഹോദരിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.