കോഴിക്കോട്: കട്ടിപ്പാറയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ മിനീഷിനെതിരെ കൂടുതല്‍ പരാതികളുമായി രക്ഷിതാക്കളും വിദ്യാർഥികളും. ചൂഷണം ചെയ്യുന്നതിനായി ചില വിദ്യാർഥികളെ ഇയാള്‍ ഹോസ്റ്റലില്‍ നിന്നും മറ്റൊരു വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കാറുണ്ടായിരുന്നുവെന്ന ആരോപണവുമായി പൂര്‍വ വിദ്യാര്‍ഥിയും അമ്മയും രംഗത്തെത്തി.
അധ്യാപകന്‍റെ മോശം പെരുമാറ്റം മൂലം കുട്ടിക്ക് കായികരംഗം വിടേണ്ടിവന്നു. ഇയാള്‍ക്കെതിരെ സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു. കായിക രംഗത്ത് മികവാര്‍ന്ന ഭാവിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കട്ടിപ്പാറയിലെ സ്കൂളില്‍ മിനീഷിന്‍റെ കീഴില്‍ ഈ കുട്ടി പരിശീലനത്തിന് ചേര്‍ന്നത്. പക്ഷേ സംഭവിച്ചത് മറ്റൊന്നാണെന്ന് കുട്ടി പറയുന്നു.
ഫോണില്‍ രാത്രിയായാല്‍ വിദ്യാര്‍ഥികളോട് വിളിച്ച് അശ്ലീല ചുവയോടെ മിനീഷ് സംസാരിക്കും. ചില വിദ്യാര്‍ഥികളെ സ്കൂള്‍ ഹോസ്റ്റലിന് പുറത്തുള്ള മറ്റൊരു സ്ത്രീയുടെ വീട്ടിലേക്ക് കൊണ്ടു പോകും. തന്നോട് പോലും മോശമായി ഇയാള്‍ ഫോണില്‍ പെരുമാറിയിട്ടുണ്ടെന്നാണ് ഈ അമ്മ പറയുന്നത്. സ്കൂള്‍ അധികൃതര്‍ക്കും പരാതി നല്‍കി. സ്പ്രിന്‍റ് ഇനത്തില്‍ മികച്ച പ്രകടനം നടത്തിയിരുന്ന പെണ്‍കുട്ടി പരിശീലനം അവസാനിപ്പിച്ച് മറ്റൊരു സ്കൂളില്‍ ചേരുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ കായികാധ്യാപകനായ കോടഞ്ചേരി നെല്ലിപ്പൊയില്‍ മീന്മുട്ടി വട്ടപ്പാറയില്‍ വി.ടി. മിനീഷിനെ (41) താമരശ്ശേരി പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാവുന്നതിനുമുമ്പ് സ്കൂളിനു സമീപത്തെ വാടകമുറിയിലും നെല്ലിപ്പൊയിലിലുള്ള മിനീഷിെൻറ ബന്ധുവീട്ടിലെത്തിച്ചും 2019ൽ രണ്ടു തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. സ്കൂൾമുറിയിൽ കടന്നുപിടിച്ചതായും നിരന്തരം ശല്യംചെയ്തതായും പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്.
വിദ്യാർഥിനിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും ഇയാൾക്കെതിരെ പരാതി വന്നിരുന്നു. പരിശീലനത്തിനിടെ വിദ്യാർഥിനിയെ ക്രൂരമായി മർദിക്കുകയും കാലിെൻറ തുടയെല്ലിന് ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തെന്നതാണ് പുതിയ പരാതി. കോടഞ്ചേരിക്കടുത്ത മൈക്കാവ് സ്വദേശിനിയായ 15കാരിയെയാണ് ഇയാൾ ചവിട്ടിപ്പരിക്കേൽപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.