കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം പ്രതികള്‍ കൂടുതല്‍ പേരെ ഭീഷണിപെടുത്തിയെന്ന് പരാതി. മറ്റൊരു നടിയും മോഡലും പരാതിയുമായി രംഗത്ത് എത്തി. മരട് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്.
ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം പാലക്കാട് കേന്ദ്രീകരിച്ച് നിരവധി പേരിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. വിദേശത്ത് സ്വർണ്ണ വ്യാപാരമുണ്ടെന്നും സ്വർണക്കടത്തിന് സഹായം ചെയ്യണമെന്നും ഷംനയോട് പ്രതികൾ പറഞ്ഞതായും പരാതിയുണ്ട്.
ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം വലിയ തട്ടിപ്പ് റാക്കറ്റിലെ അംഗങ്ങളാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ.
കടവന്ത്രയിലുള്ള ഒരു നടിയിൽ നിന്ന് സംഘം ബ്ലാക്ക്‌മെയിൽ ചെയ്ത് രണ്ടര പവൻ സ്വർണം തട്ടിയെടുത്തു. ആലപ്പുഴയിൽ നിന്നുള്ള ഒരു മോഡലിൽ നിന്ന് ഇവർ ഒരു ലക്ഷം രൂപയും തട്ടിയെടുത്തു. റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. നിലവിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരം പ്രതികൾ നിരീക്ഷണത്തിലാണ്.
ഷംനക്ക് വിവാഹ ആലോചനക്കെന്ന പേരിൽ പരിചയപ്പെടുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ഷംനയുടെ മാതാവിന്‍റെ പരാതിയിൽ പറയുന്നത്. പാലക്കാട്ടെ കേന്ദ്രീകരിച്ച് സംഘം പുതുമുഖ താരങ്ങളെ മോഡലിങ്ങിനെന്ന പേരിൽ വിളിച്ചുവരുത്തി പണവും സ്വർണവും തട്ടിയെടുക്കാൻ ശ്രമിച്ചതായി പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്.
ഷൂട്ടിംഗ് കഴിഞ്ഞ് ഷംന ഹൈദരാബാദിൽ നിന്ന് മടങ്ങിയെത്തുമ്പോൾ പൊലീസ് മൊഴി രേഖപ്പെടുത്തും. തട്ടിപ്പ് സംഘം വരൻ എന്ന് പരിചയപ്പെടുത്തിയ ആളുമായി ഷംന നടത്തിയ മൊബൈൽ ചാറ്റുൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.