കണ്ണൂർ: െഎ.എസിൽ ചേരാൻ കണ്ണൂരിൽനിന്ന് പോയി സിറിയയിൽ കൊല്ലപ്പെെട്ടന്ന് നേരത്തെ വിവരം ലഭിച്ച ഏച്ചൂർ സ്വദേശി ഷജിൽ യുദ്ധത്തിനിടെ വെടിയേറ്റുമരിച്ചതായി ഷജിലിെൻറ ഭാര്യ ബന്ധുക്കളെ അറിയിക്കുന്നതിെൻറ വോയ്സ് ക്ലിപ് പൊലീസിന് ലഭിച്ചതായി കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ. െഎ.എസ് ബന്ധം തെളിയിക്കുന്ന മറ്റു ചിലരെക്കുറിച്ചുള്ള വോയ്സ് ക്ലിപ്പുകളും ലഭിച്ചതായി ഡിൈവ.എസ്.പി മാധ്യമങ്ങളോട് പറഞ്ഞു.
ഷജിലിെൻറ ഭാര്യ ഗൾഫിലുള്ള ഭർതൃസഹോദരനാണ് വോയ്സ് ക്ലിപ് അയച്ചുകൊടുത്തത്. ഇയാൾ ഇത് നാട്ടിലുള്ള ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു. ഷജിലിെൻറ ഭാര്യയും രണ്ടു കുട്ടികളുമാണ് സിറിയയിലുള്ളത്. കരഞ്ഞുകൊണ്ട് സംസാരിക്കുന്നതിെൻറ ക്ലിപ്പാണ് ലഭിച്ചത്. വെടിയേറ്റ ഷജിൽ വാഹനത്തിനടുത്തേക്ക് നടന്നുവരുകയും പിന്നീട് മരിക്കുകയുമായിരുന്നുവെന്ന് ഭാര്യ പറയുന്നു. വെടിവെപ്പിൽ ഭർത്താക്കന്മാർ കൊല്ലപ്പെട്ട നിരവധി മലയാളി യുവതികളും കുഞ്ഞുങ്ങളും സിറിയയിലുണ്ടെന്നും ശബ്ദസേന്ദശത്തിൽ പറയുന്നുണ്ട്.
ഷജിലിെൻറ സുഹൃത്ത് വളപട്ടണം സ്വദേശി മനാഫ് സിറിയയിൽനിന്ന് നാട്ടിലെ സുഹൃത്തുമായി സംസാരിച്ചതിെൻറ ക്ലിപ്പും പൊലീസിന് ലഭിച്ചിട്ടുണ്ട്. ചെറുവത്തലമൊട്ടയിലെ ഖയ്യൂം സിറിയയിൽനിന്ന് വീട്ടിലേക്ക് വിളിച്ച് സംസാരിച്ചതിെൻറ ക്ലിപ്പും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സിറിയയിലെ യുദ്ധമേഖലയിലാണുള്ളതെന്നും ഏതുസമയത്തും കൊല്ലപ്പെേട്ടക്കാമെന്നും ഖയ്യൂം പറയുന്നുണ്ട്.
കണ്ണൂരിൽ അറസ്റ്റിലായ സംഘത്തിലെ മിഥിലാജ്, റാഷിദ് എന്നിവർ സിറിയയിൽ പോയതിെൻറ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തലശ്ശേരിയിലെ രണ്ടു ട്രാവൽ ഏജൻസികൾവഴിയാണ് വിമാന ടിക്കറ്റ് ബുക് ചെയ്്തതെന്നും പൊലീസ് കണ്ടെത്തി. ഗൾഫിെല വിസ്ഡം ഗ്രൂപ്പിലെ പ്രവർത്തനകാലത്താണ് പലരും െഎ.എസിലേക്ക് ആകർഷിക്കപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും വിസ്ഡം ഗ്രൂപ്പിന് ഒൗദ്യോഗികമായി അത്തരം ബന്ധങ്ങളുള്ളതായി സൂചനയില്ലെന്ന് ഡിവൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.