സാക്ഷികളെ സ്വാധീനിച്ചതിന് തെളിവുണ്ട്, ദിലീപിനെതിരെ കൂടുതല്‍ പേര്‍ അടുത്ത ദിവസങ്ങളില്‍ രംഗത്ത് വരും -ബാലചന്ദ്രകുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ കൂറുമാറ്റാൻ ദിലീപ് പണം കൊടുത്തതിനും സ്വാധീനിച്ചതിനും തെളിവുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാര്‍. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിൽ പൊലീസിന് മുമ്പാകെ മൊഴി നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലചന്ദ്രകുമാർ പൊലിസീന് ഡിജിറ്റല്‍ രേഖകള്‍ കൈമാറിയിട്ടുണ്ട്.

വെളിപ്പെടുത്തല്‍ നടത്തിയ ശേഷം തനിക്ക് ഭീഷണിയുണ്ടായിട്ടുണ്ട്. ദിലീപി​ന്‍റെ സുഹൃത്തായ നിർമാതാവ് ത​ന്‍റെ വീടും വഴിയും അന്വേഷിച്ചതിന് തെളിവുണ്ടെന്ന് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിനെതിരെ കൂടുതല്‍ പേര്‍ അടുത്ത ദിവസങ്ങളില്‍ രംഗത്ത് വരും. സാക്ഷികളെ കൂറുമാറ്റാന്‍ സാമ്പത്തികവും കായികവുമായ ശ്രമങ്ങള്‍ നടന്നു.

സാക്ഷികളെ ദിലീപി​ന്‍റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും സ്വാധീനിച്ചതിന് കൃത്യമായ തെളിവുണ്ട്. എങ്ങനെയാണ് ഡീല്‍ നടത്തിയതെന്ന് വിശദമാക്കുന്നതി​ന്‍റെ തെളിവുണ്ട്. സാക്ഷിയായ സാഗര്‍ കൂറുമാറിയതി​ന്‍റെ വിശദാംശങ്ങള്‍ കൈയിലുണ്ട്. ഇക്കാര്യം ദിലീപ് പറയുന്നതി​ന്‍റെ തെളിവ് പക്കലുണ്ട്. ശബ്ദം ദിലീപിന്‍റേതാണെന്ന് തെളിയിക്കാവുന്ന ഇരുപതോളം ക്ലിപ്പിംഗുകള്‍ വേറെ ഉണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നടൻ ദിലീപിനെതിരെ പുതിയ കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദിലീപ്, സഹോദരൻ അനൂപ് അടക്കം ആറു പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റ് കേസ് രജിസ്റ്റർ ചെയ്തത്.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടിൽവെച്ച് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും 'എസ്.പി കെ.എസ് സുദർശന്‍റെ കൈ വെട്ടണം' എന്ന് പറഞ്ഞതായും ബാ​ല​ച​ന്ദ്ര​കു​മാ​ർ മീഡിയവൺ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ബാ​ല​ച​ന്ദ്ര​കു​മാ​ർ ആവർത്തിക്കുകയും ചെയ്തു.

ഫെ​ബ്രു​വ​രി 16ന് ​വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി വി​ധി പ​റ​യേ​ണ്ട​തി​നാ​ൽ ഈ ​മാ​സം 20ന് ​അ​ന്വേ​ഷ​ണ​സം​ഘം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ക്രൈം​ബ്രാ​ഞ്ച് ഐ.​ജി ഫി​ലി​പ്, എ​സ്.​പി​മാ​രാ​യ കെ.​എ​സ്. സു​ദ​ർ​ശ​ൻ, സോ​ജ​ൻ അടക്കം 13 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ൽ ന​ട​ക്കേ​ണ്ട​തു​ള്ള​തി​നാ​ൽ അം​ഗ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ്ര​ത്യേ​കം ചു​മ​ത​ല​ക​ൾ ഏ​ൽ​പി​ച്ചി​ട്ടു​ണ്ട്. തെ​ളി​വു​ക​ളു​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

Tags:    
News Summary - more people will come out against Dileep in the coming days - Balachandra Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.