കുട്ടനാട്ടില്‍ കൂടുതല്‍ പേര്‍ സി.പി.എം വിടും; ആർ. നാസറിന് മറുപടിയുമായി രാജേന്ദ്ര കുമാർ

ആലപ്പുഴ: സി.പി.ഐയിൽ ചേർന്ന കുട്ടനാട്ടിലെ സി.പി.എം വിമതർക്കെതിരായ ആലപ്പുഴ ജില്ല സെക്രട്ടറി ആർ. നാസറിന്‍റെ വിമർശനത്തിന് മറുപടിയുമായി രാമങ്കരി പഞ്ചായത്ത് പ്രസിഡന്‍റ് രാജേന്ദ്ര കുമാർ. കുട്ടനാട്ടില്‍ കൂടുതല്‍ പേര്‍ സി.പി.എം വിടുമെന്ന് രാജേന്ദ്ര കുമാർ പറഞ്ഞു.

രാഷ്ട്രീയ പകപോക്കലാണ് തനിക്കെതിരെ നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കണമെന്ന് പറയാന്‍ സി.പി.എം ജില്ലാ സെക്രട്ടറിക്ക് അവകാശമില്ല. ഇന്ന് നടക്കുന്ന ജാഥയില്‍ 60 സി.പി.എമ്മുകാർ പങ്കെടുക്കുമെന്നും രാജേന്ദ്ര കുമാര്‍ വ്യക്തമാക്കി.

രാമങ്കരിയില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സമരത്തിലാണ് സി.പി.ഐയിൽ ചേർന്ന് കുട്ടനാട്ടിലെ സി.പി.എം വിമതർക്കെതിരെ ആലപ്പുഴ ജില്ല സെക്രട്ടറി ആർ. നാസർ പരസ്യ പ്രതികരണം നടത്തിയത്. രാജേന്ദ്രകുമാർ തട്ടിപ്പുകാരനാണെന്നാണ് നാസർ ആരോപിച്ചത്.

പഞ്ചായത്ത് ഭരണത്തിലെ കാര്യങ്ങള്‍ പാര്‍ട്ടിയോട് ആലോചിച്ചില്ലെന്നും പാർട്ടിക്ക് ലെവി നല്‍കിയിരുന്നില്ലെന്നും ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി. തന്നിഷ്ട പ്രകാരമാണ് കഴിഞ്ഞത്. പാര്‍ട്ടിയെ വെല്ലുവിളിക്കുകയും പാര്‍ട്ടിക്കെതിരെ സഖാക്കളെ സംഘടിപ്പിക്കുകയും വാര്‍ത്തകള്‍ നല്‍കുകയും ചെയ്തെന്നും നാസർ പറഞ്ഞു.

പാര്‍ട്ടി ഒഴിവാക്കിയവരെയും വിളിച്ചാണ് രാജേന്ദ്ര കുമാര്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് പോയത്. ഇയാൾക്കെതിരെ രണ്ട് തവണ പാര്‍ട്ടി നടപടിയെടുത്തു. സി.പി.എം നടപടിയെടുത്തവര്‍ എത്തേണ്ടയിടത്താണ് എത്തിയത്. നൂറുകണക്കിന് പ്രവർത്തകർ സി.പി.എം വിട്ടുവെന്നത് വ്യാജമാണ്. അവസരവാദികളാണ് സി.പി.ഐയിൽ എത്തിയതെന്നും റിവിഷനിസ്റ്റുകളുടെ പാര്‍ട്ടിയാണതെന്നും ആർ. നാസർ കുറ്റപ്പെടുത്തി.

Tags:    
News Summary - More people will leave CPM in Kuttanad; Rajendra Kumar replied to R Nazar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.