കോട്ടയം: കേരള കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിൽനിന്ന് സംസ്ഥാന വൈസ് ചെയര്മാന് ഐസക് പ്ലാപ്പള്ളില്‍, ട്രഷറര്‍ ടി.ഒ. എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ രാജി. ചെയർമാെൻറ ഏകപക്ഷീയ നടപടികൾ പാർട്ടിയെ ഇല്ലാതാക്കിയ സാഹചര്യത്തിലാണ് രാജിയെന്നും ജോസ് കെ. മാണിക്കൊപ്പം ചേരുമെന്നും ഇവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കൂട്ടായി ആലോചിക്കാതെ, ഏകപക്ഷീയ തീരുമാനമാണ് ചെയർമാൻ സ്കറിയ തോമസ് സ്വീകരിക്കുന്നത്. പാര്‍ട്ടിക്ക് ലഭിച്ച ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളിലേക്ക് പാര്‍ട്ടിയില്‍ ഇല്ലാത്തവരെയാണ് നോമിനേറ്റ് ചെയ്തതെന്നും ഇവർ കുറ്റപ്പെടുത്തി.
സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് കലാം (കോട്ടയം), ജോയി ദേവസ്യ (ആലപ്പുഴ), ഷാജിമോന്‍ എടത്വ (കുട്ടനാട്), എ.ആര്. സലീം, (കൊല്ലം), വര്‍ഗീസ് ചെങ്ങന്നൂര്‍, സജി കീലത്തറ, സംസ്ഥാന മഹിള സെക്രട്ടറിമാരായ ജയശ്രീ പ്രദീപ് (കോട്ടയം), വിജയലക്ഷ്മി പത്തനംതിട്ട, യൂത്ത് ഫ്രണ്ട് സംസ്ഥാന മുന്‍ പ്രസിഡൻറ് മനു എന്നിവരാണ് രാജിെവച്ച മറ്റുനേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.