മൂന്ന്​ മാസത്തിനിടെ കരിപ്പൂർ വഴിയെത്തിയത്​ മുക്കാൽ ലക്ഷത്തിലധികം പ്രവാസികൾ

ക​രി​പ്പൂ​ർ: കോ​വി​ഡ്​ കാ​ല​ത്ത്​ കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി നാ​ട്ടി​ലെ​ത്തി​യ​ത് 75,873 പ്ര​വാ​സി​ക​ൾ. മേ​യ്​ ഏ​ഴു​മു​ത​ൽ ജൂ​ലൈ 31 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

ഇ​ക്കാ​ല​യ​ള​വി​ൽ ആ​കെ 89,152 പേ​ർ എ​ത്തി​യ​തി​ൽ 80,478 പേ​ർ രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​രും 8,674 പേ​ർ ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രു​മാ​ണെ​ന്ന്​ വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്​​ട​ർ കെ. ​ശ്രീ​നി​വാ​സ റാ​വു അ​റി​യി​ച്ചു. 4,605 പേ​ർ ഗ​ൾ​ഫി​ലേ​ക്ക്​ തി​രി​ച്ചു​​പോ​യി. 1,294 സ​ർ​വി​സു​ക​ളാ​ണ്​ വി​വി​ധ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ന​ട​ത്തി​യ​ത്.

ഇ​തി​ൽ 939 രാ​ജ്യാ​ന്ത​ര സ​ർ​വി​സു​ക​ളും 355 ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ളു​മാ​യി​രു​ന്നു. അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സു​ക​ൾ കൂ​ടു​ത​ൽ ജൂ​ണി​ലും ആ​ഭ്യ​ന്ത​രം ജൂ​ലൈ​യി​ലു​മാ​യി​രു​ന്നു. ജൂ​ണു​മാ​യി താ​ര​ത​മ്യം ചെ​യ്യു​േ​മ്പാ​ൾ ജൂ​ലൈ​യി​ൽ ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​രി​ൽ 58 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യി.

ഇൗ ​കാ​ല​യ​ള​വി​ൽ ക​രി​പ്പൂ​രി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്താ​ത്ത കു​വൈ​ത്ത്​ എ​യ​ർ, ജ​സീ​റ എ​യ​ർ​വേ​സ്, സ​ലാം എ​യ​ർ എ​ന്നി​വ​യു​ടെ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

മേ​യ് ​-86, ജൂ​ൺ -488, ജൂ​ലൈ -365 സ​ർ​വി​സു​ക​ളാ​ണ്​ ഗ​ൾ​ഫി​ലേ​ക്കും തി​രി​ച്ചു​മു​ണ്ടാ​യി​രു​ന്ന​ത്. മേ​യ്​ -4,795, ജൂ​ൺ -40,670, ജ​ൂ​ൈ​ല -30,408 പേ​രും​ വി​ദേ​ശ​ത്ത്​ നി​ന്നെ​ത്തി. മേ​യി​ൽ 142 പേ​രും ജൂ​ണി​ൽ 243 ​േപ​രും ജൂ​ലൈ​യി​ൽ 4,326 പേ​രു​മാ​ണ്​ ക​രി​പ്പൂ​രി​ൽ​നി​ന്ന്​ ഗ​ൾ​ഫി​ലേ​ക്ക്​ മ​ട​ങ്ങി​പ്പോ​യ​ത്.

ഏ​പ്രി​ൽ മു​ത​ൽ 2,846.72 ട​ൺ കാ​ർ​ഗോ​യും ഗ​ൾ​ഫി​ലേ​ക്കെ​ത്തി​ച്ചു. മേ​യ്​ 25 മു​ത​ലാ​ണ്​ ആ​ഭ്യ​ന്ത​ര സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ച​ത്. മേ​യ് ​-38, ജൂ​​ൺ -133, ജൂ​ലൈ -184 സ​ർ​വി​സു​ക​ളി​ലാ​യി യ​ഥാ​ക്ര​മം 396, 3,168, 5,110 പേ​ർ ക​രി​പ്പൂ​ർ വ​ഴി സ​ഞ്ച​രി​ച്ചു.

ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ എ​ന്നി​വ ബം​ഗ​ളൂ​രു, ഡ​ൽ​ഹി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ്​ നി​ല​വി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ചെ​ന്നൈ​യി​ലേ​ക്ക്​ ആ​ഗ​സ്​​റ്റ്​ 14 മു​ത​ൽ ഇ​ൻ​ഡി​ഗോ സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കു​ന്നു​മു​ണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.