മൂന്ന് മാസത്തിനിടെ കരിപ്പൂർ വഴിയെത്തിയത് മുക്കാൽ ലക്ഷത്തിലധികം പ്രവാസികൾ
text_fieldsകരിപ്പൂർ: കോവിഡ് കാലത്ത് കോഴിക്കോട് വിമാനത്താവളം വഴി നാട്ടിലെത്തിയത് 75,873 പ്രവാസികൾ. മേയ് ഏഴുമുതൽ ജൂലൈ 31 വരെയുള്ള കണക്കാണിത്.
ഇക്കാലയളവിൽ ആകെ 89,152 പേർ എത്തിയതിൽ 80,478 പേർ രാജ്യാന്തര യാത്രക്കാരും 8,674 പേർ ആഭ്യന്തര യാത്രക്കാരുമാണെന്ന് വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസ റാവു അറിയിച്ചു. 4,605 പേർ ഗൾഫിലേക്ക് തിരിച്ചുപോയി. 1,294 സർവിസുകളാണ് വിവിധ വിമാനക്കമ്പനികൾ നടത്തിയത്.
ഇതിൽ 939 രാജ്യാന്തര സർവിസുകളും 355 ആഭ്യന്തര സർവിസുകളുമായിരുന്നു. അന്താരാഷ്ട്ര സർവിസുകൾ കൂടുതൽ ജൂണിലും ആഭ്യന്തരം ജൂലൈയിലുമായിരുന്നു. ജൂണുമായി താരതമ്യം ചെയ്യുേമ്പാൾ ജൂലൈയിൽ ആഭ്യന്തര യാത്രക്കാരിൽ 58 ശതമാനം വർധനവുണ്ടായി.
ഇൗ കാലയളവിൽ കരിപ്പൂരിലേക്ക് സർവിസ് നടത്താത്ത കുവൈത്ത് എയർ, ജസീറ എയർവേസ്, സലാം എയർ എന്നിവയുടെ ചാർേട്ടഡ് വിമാനങ്ങളുമുണ്ടായിരുന്നു.
മേയ് -86, ജൂൺ -488, ജൂലൈ -365 സർവിസുകളാണ് ഗൾഫിലേക്കും തിരിച്ചുമുണ്ടായിരുന്നത്. മേയ് -4,795, ജൂൺ -40,670, ജൂൈല -30,408 പേരും വിദേശത്ത് നിന്നെത്തി. മേയിൽ 142 പേരും ജൂണിൽ 243 േപരും ജൂലൈയിൽ 4,326 പേരുമാണ് കരിപ്പൂരിൽനിന്ന് ഗൾഫിലേക്ക് മടങ്ങിപ്പോയത്.
ഏപ്രിൽ മുതൽ 2,846.72 ടൺ കാർഗോയും ഗൾഫിലേക്കെത്തിച്ചു. മേയ് 25 മുതലാണ് ആഭ്യന്തര സർവിസുകൾ ആരംഭിച്ചത്. മേയ് -38, ജൂൺ -133, ജൂലൈ -184 സർവിസുകളിലായി യഥാക്രമം 396, 3,168, 5,110 പേർ കരിപ്പൂർ വഴി സഞ്ചരിച്ചു.
ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ ബംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് നിലവിൽ സർവിസ് നടത്തുന്നത്. ചെന്നൈയിലേക്ക് ആഗസ്റ്റ് 14 മുതൽ ഇൻഡിഗോ സർവിസ് പുനരാരംഭിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.