പറവൂർ: എറണാകുളം വടക്കേക്കര തുരുത്തിപ്പുറത്ത് ഭർതൃമാതാവിനെ കൊലപ്പെടുത്തിയശേഷം മരുമകൾ തൂങ്ങി മരിച്ചു. കുണ്ടോട്ടിൽ സരോജിനിയാണ് (85) കൊല്ലപ്പെട്ടത്. കുണ്ടോട്ടിൽ അംബികയെയാണ് (55) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സരോജിനിയെ കിടപ്പുമുറിയിലും അംബികയെ വീട്ടിലെ അടുക്കളയിലുമാണ് മരിച്ചനിലയിൽ കണ്ടത്.
സരോജിനിയുടെ മൃതദേഹത്തിൽ ശ്വാസം മുട്ടിച്ചതിന്റെ ലക്ഷണങ്ങളുള്ളതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി ഇരുവരും വഴക്കുണ്ടായെന്നാണ് പറയുന്നത്. ചൊവ്വാഴ്ച ആരെയും വീടിനുപുറത്ത് കാണാത്തതിനാൽ അയൽവാസി, അംബികയുടെ മാല്യങ്കരയിൽ താമസിക്കുന്ന മകൾ സജ്നയെ വിവരമറിയിക്കുകയായിരുന്നു. സജ്നയും ഭർത്താവ് ബിജോയിയും വീട്ടിലെത്തിയപ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു. പിന്നിലെ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
അംബികയുടെ ഭർത്താവ് നേരത്തേ മരിച്ചിരുന്നു. ഏതാനും വർഷം മുമ്പ് മകൻ സബിനും അപകടത്തിൽ മരിച്ചു. പിന്നീട് അംബികയും സരോജിനിയും മാത്രമായിരുന്നു വീട്ടിൽ താമസം. മൃതദേഹങ്ങൾ എറണാകുളം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബുധനാഴ്ച സംസ്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.