മലപ്പുറം: നവജാത ശിശുവിനെ കഴുത്തറുത്തുകൊന്ന കേസിൽ മാതാവ് കൂട്ടിലങ്ങാടി ചേലൂർ വിളഞ്ഞിപ്പുലാൻ നബീലയെ (24) മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രസവാനന്തര ചികിത്സയിലായിരുന്ന ഇവരെ ബുധനാഴ്ച ഉച്ചയോടെയാണ് ഡിസ്ചാർജ് ചെയ്തത്. ഇവരെ ഒരു മണിക്കൂേറാളം ചോദ്യം ചെയ്തു. കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ സഹോദരൻ ശിഹാബുദ്ദീനെ (28) റിമാൻഡ് ചെയ്തിരുന്നു.
മാനഹാനി ഒഴിവാക്കാൻ, സഹോദരനും താനും മുൻകൂട്ടി ആലോചിച്ചാണ് കൊല നടത്തിയതെന്ന് ചോദ്യംചെയ്യലിൽ നബീല സമ്മതിച്ചു. സഹോദരൻ വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു. കുട്ടി ജനിച്ചാൽ വിവാഹാലോചന മുടങ്ങുമെന്ന് ഭയന്നു. ടോയ്ലറ്റിൽ പ്രസവിച്ചശേഷം താൻ കുട്ടിയുടെ വായിൽ തുണി തിരുകുകയും മൂക്ക് പൊത്തുകയും ചെയ്തു. കുഴിച്ചുമൂടാൻ കൈമാറിയപ്പോൾ മരണം ഉറപ്പാക്കാൻ സഹോദരനാണ് കഴുത്തുമുറിച്ചത്.
തലയണക്കവറിലാക്കി കട്ടിലിനടിയിൽ ഒളിപ്പിക്കാൻ സഹായിച്ചതായും നബീല മൊഴി നൽകി. വർഷങ്ങളായി ഭർത്താവുമായി പിരിഞ്ഞുകഴിഞ്ഞിരുന്ന നബീല കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് പ്രസവിച്ചത്. കൊലക്കുറ്റത്തിനാണ് ശിഹാബുദ്ദീനും നബീലക്കുമെതിരെ കേസ്. നബീലയെ മലപ്പുറം മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് സി.െഎ എ. പ്രേംജിത്ത് അറിയിച്ചു.
എസ്.െഎമാരായ മുഹമ്മദ് റഫീഖ്, അബ്ദുൽ റഷീദ്, സി.പി.ഒമാരായ മുഹമ്മദ് ശാക്കിർ, ജിനേഷ്, സന്തോഷ്, ഷൈജൽ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.