16കാരന്റെ കൈ തല്ലിയൊടിച്ചു, കത്രിക കൊണ്ട് വരഞ്ഞു; അമ്മയും കാമുകനും അമ്മൂമ്മയും അറസ്റ്റിൽ

കൊച്ചി: 16കാരനെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മയും അമ്മൂമ്മയും അമ്മയുടെ കാമുകനും അറസ്റ്റിൽ. അമ്മ രാജേശ്വരി, അമ്മൂമ്മ വളർമതി, രാജേശ്വരിയുടെ കാമുകൻ സനീഷ് എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

അമ്മയും അമ്മൂമ്മയും ചേർന്ന് 16കാരന്‍റെ കൈ തല്ലി ഒടിക്കുകയും കമ്പി വടികൊണ്ട് നെഞ്ചിലും പുറത്തും അടിക്കുകയും ചെയ്തു. വാരിയെല്ലിന്‍റെ ഭാഗത്ത് കത്രികകൊണ്ട് വരയും ചെയ്തിട്ടുണ്ട്.

സനീഷ് ഇടക്കിടെ വീട്ടിൽ വരുന്നത് 16കാരൻ ചോദ്യം ചെയ്തതോടെയാണ് ക്രൂരമായി മർദിച്ചത്. ഒളിവിലായിരുന്ന മൂവരെയും നെടുമ്പാശ്ശേരിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Mother boyfriend and grandmother arrested for brutally attacking 16-year-old boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.