മനു

അമ്മയെ പൂട്ടിയിട്ട് മകളെ ബലാത്സംഗം ചെയ്തു; പ്രതി പിടിയിൽ

ഇടുക്കി: തൊടുപുഴ കരിങ്കുന്നത്ത് വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് മകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. കരിങ്കുന്നം സ്വദേശി മനു(45) ആണ് പിടിയിലായത്. ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവം. വൃദ്ധയായ മാതാവും ഭിന്നശേഷിക്കാരിയായ മകളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

ഇവരുടെ വീട്ടിലെ അറ്റകുറ്റിപ്പണിക്കായി എത്തിയ മനു അമ്മയെ അടുത്ത മുറിയിൽ പൂട്ടിയിട്ട ശേഷം നാൽപത്തിയാറുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അവശനിലയിലായ മകളെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.

തുടർന്ന് തൊടുപുഴ ഡി.വൈ.എസ്പിക്ക് അമ്മ പരാതി നൽകി. എന്നാൽ സംഭവത്തിനു പിന്നാലെ മനു ഒളിവിൽപോയി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പൊലീസിന്‍റെ വലയിലായത്.

Tags:    
News Summary - Mother was locked up and her daughter was raped; Accused in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.