വടകര: മാതാവിെൻറ മരണവിവരം അറിഞ്ഞിട്ടും ഒന്നു വിളിക്കാന്‍ പോലും മുതിരാതിരുന്ന ഐ.പി.എസുകാരായ മേലുദ്യോഗസ്ഥരുടെ നിലപാട് സൂചിപ്പിച്ച് ഡിവൈ.എസ്.പിയുടെ ഫേസ്ബുക് പോസ്റ്റ് ചര്‍ച്ചയാവുന്നു.
പൊലീസ് സേനയിലെ സീനിയര്‍ ഓഫിസറായ വടകര ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാമാണ് മേലുദ്യോഗസ്ഥരുടെ സമീപനവും തെൻറ പ്രയാസവും കുറിപ്പിലൂടെ പ്രകടിപ്പിച്ചത്.
'ഞാന്‍ കേരള പൊലീസിലെ ഒരു സീനിയര്‍ ഓഫിസറാണ്. എെൻറ എല്ലാമായിരുന്ന അമ്മ കഴിഞ്ഞദിവസം മരണമടഞ്ഞു. പക്ഷേ, എെൻറ മേലുദ്യോഗസ്ഥരില്‍ ഒരാള്‍പോലും ഈ നിമിഷംവരെ എന്നെ വിളിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ല. പിന്നെയെന്ത് ജനമൈത്രി പൊലീസ്.
പൊതുജനങ്ങളോട് ബഹുമാനത്തോടെയും സ്നേഹത്തോടെയും ഇടപെടണമെന്ന് ഏതുനേരവും ഞാനടക്കമുള്ള കീഴുദ്യോഗസ്ഥരെ ബോധവത്കരിക്കുന്നവരാണ് ഐ.പി.എസുകാരായ ഈ മേലുദ്യോഗസ്ഥര്‍. കീഴുദ്യോഗസ്ഥരോട് സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത മേലാളന്മാരേ, നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു.
ഞാനൊരു അധ്യാപകനോ, ഡോക്ടറോ, ഒരു ബാര്‍ബറോ ആയിരുന്നാല്‍പോലും എനിക്ക് ഈ അവഗണന ഉണ്ടാകുമായിരുന്നില്ല. ഇതാണ് യാഥാര്‍ഥ്യം. പക്ഷേ, സാധാരണക്കാരായ നിരവധി പൊലീസ് കോൺസ്റ്റബിള്‍മാര്‍ എന്നെ വിളിച്ചു, ആശ്വസിപ്പിച്ചു. എന്തായാലും നിയമവാഴ്ച നടപ്പാക്കാനും കോവിഡ് ഡ്യൂട്ടി ചെയ്യാനുമെല്ലാം ഞാന്‍ പ്രതിജ്ഞാബദ്ധനായിരിക്കും' -കുറിപ്പിൽ പറയുന്നു.
വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജോലിചെയ്ത ഉദ്യോഗസ്ഥനാണ് വയനാട് സ്വദേശിയായ പ്രിന്‍സ് എബ്രഹാം. ഇദ്ദേഹത്തിെൻറ ഈ കുറിപ്പ് പൊലീസ് സേനയില്‍ അടക്കമുള്ള നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.