കൊച്ചി: ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് അബൂദബി ജയിലിൽ കഴിയുന്ന മകനെ മോചിപ്പിക്കാൻ നിയമസഹായവും മറ്റും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മാതാവ് നൽകിയ ഹരജിയിൽ ൈഹകോടതി കേന്ദ്രസർക്കാറിൻെറ വിശദീകരണം തേടി.
ഇന്ത്യക്കുവേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് 2015 ആഗസ്റ്റ് 25ന് അറസ്റ്റിലായ തിരുവനന്തപുരം കിളിമാനൂർ സ്വദേശി ഷിഹാനി മീരാ സാഹിബ് ജമാൽ മുഹമ്മദിെൻറ മോചനം ആവശ്യപ്പെട്ട് മാതാവ് ഷഹബാനത്ത് ബീവി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ വിദേശകാര്യ മന്ത്രാലയം സെക്രട്ടറിയുടെ വിശദീകരണം തേടിയത്. ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
2005 മുതൽ യു.എ.ഇയിൽ ജോലി ചെയ്യുന്നതിനിടെയാണ് കേസിൽ കുടുങ്ങി ഷിഹാനി ജയിലിലാവുന്നത്. ഭാര്യക്കും സഹോദരങ്ങൾക്കും ഷിഹാനിയെ കാണാനോ നിയമസഹായം നൽകാനോ അനുമതി ലഭിച്ചില്ല. 10 വർഷം തടവും പിഴയും ഇതിനുശേഷം നാടുകടത്തലും ശിക്ഷ വിധിച്ച് 2017 മാർച്ച് 27ന് കോടതി ഉത്തരവിട്ടു. അപ്പീൽ കോടതിയും ശിക്ഷ ശരിവെച്ചു. ഒരുഘട്ടത്തിൽപോലും കേന്ദ്രസർക്കാറിെൻറയോ എംബസിയുെടയോ സഹായം ലഭിച്ചില്ല.
അതിനാൽ, ശരിയായ വിചാരണ നടന്നിട്ടില്ല. മകൻ ജോലി ചെയ്ത് സമ്പാദിച്ചതുമുഴുവൻ കേസിന് ചെലവഴിച്ചുകഴിഞ്ഞു. സഹായം തേടി പലതവണ അധികൃതർക്ക് പരാതി നൽകി. അവസാനമായി ജൂൺ 11ന് വിദേശ മന്ത്രാലയ സെക്രട്ടറിക്ക് നിവേദനം നൽകിയെങ്കിലും മറുപടിയില്ല. നിവേദനം പരിഗണിക്കാനും ആവശ്യമായ എല്ലാ ഇടപെടലും നടത്താനും വിദേശ മന്ത്രാലയത്തിനും ഇന്ത്യൻ അംബാസഡർക്കും നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.