കൊച്ചി: പൊലീസ് പിന്തുടർന്നതിനെ തുടർന്ന് കാർ അപകടത്തിൽപെട്ട് വിദ്യാർഥി മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം തേടി മാതാവ്. കാസർകോട് അംഗഡിമൊഗർ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിയായിരുന്ന മുഹമ്മദ് ഫർഹാസ് ആഗസ്റ്റ് 25നുണ്ടായ അപകടത്തിൽ മരിച്ച കേസിലാണ് നഷ്ടപരിഹാരം തേടി മാതാവ് സഫിയ ഹൈകോടതിയെ സമീപിച്ചത്. ഹരജിയിൽ ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ സർക്കാറിന്റെ വിശദീകരണം തേടി.
സ്കൂളിലെ ഓണാഘോഷത്തിനിടെ ഹരജിക്കാരിയുടെ മകനും രണ്ട് സഹപാഠികളും കൂടി ജുമുഅ നമസ്കരിക്കാൻ പോകുമ്പോൾ കുംബ്ല പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കാർ തടഞ്ഞതായി ഹരജിയിൽ പറയുന്നു.
കാർ ഓടിച്ചിരുന്ന വിദ്യാർഥി ലൈസൻസും മറ്റ് രേഖകളും കാണിച്ചു. എന്നാൽ, പൊലീസ് കയർത്ത് സംസാരിച്ചപ്പോൾ വിദ്യാർഥികൾ കാറെടുത്ത് വേഗത്തിൽ മുന്നോട്ടു പോയി. പൊലീസ് പിന്തുടർന്നതോടെ കാർ മറിയുകയും ഗുരുതരമായി പരിക്കേറ്റ ഫർഹാസ് മരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.