കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥിക്ഷേമ വിഭാഗം ഡീൻ തസ്തികയിലേക്ക് ചട്ടവിരുദ്ധമായി നിയമനം നടത്താൻ നീക്കം.
നിലവിലെ ഡീൻ ഈ മാസം 31ന് വിരമിക്കുന്നതിനാൽ സർവകലാശാലതന്നെ നിയമനം നടത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സിൻഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് ഗവർണർക്കു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
വിദ്യാർഥിക്ഷേമ വിഭാഗം ഡീൻ ചട്ടപ്രകാരം അനധ്യാപക തസ്തികയാണ്. ഈ നിയമനത്തിനുള്ള അധികാരം പി.എസ്.സിക്കാണ്. ഒഴിവ് പി.എസ്.സിയെ അറിയിക്കുന്നതിന് അനുമതിക്കായി സെപ്റ്റംബർ ഒമ്പതിന് നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ അജണ്ടയുണ്ടായിരുന്നു.
എന്നാൽ, സ്വന്തം നിലയിൽ വിജ്ഞാപനം പുറത്തിറക്കാനാണ് സർവകലാശാല തീരുമാനിച്ചതെന്ന് പരാതിയിൽ പറയുന്നു. നിയമനം നടത്താനുള്ള അധികാരം സിൻഡിക്കേറ്റിനാണ് എന്നാണ് ഇടതുപക്ഷ അംഗങ്ങൾ വാദിച്ചത്. ഡോ. പി. റഷീദ് അഹമ്മദ് ഈ നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ഭൂരിപക്ഷപിന്തുണയോടെ പാസാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.