കോഴിക്കോട്: സിറ്റി െപാലീസ് ഉന്നതെൻറ നിരന്തര പീഡനങ്ങൾക്കിരയാകുന്ന സീനിയർ സിവിൽ െപാലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്നിനെ സർവിസിൽനിന്ന് പിരിച്ചുവിടാൻ നീക്കം. മുൻകാലങ്ങളിലെ അച്ചടക്കനടപടികൾ കണക്കിലെടുത്ത് അന്വേഷണം നടത്താൻ സിറ്റി ട്രാഫിക് നോർത്ത് അസി. കമീഷണർക്ക് നിർദേശം നൽകി.
ഏഴു ദിവസത്തിനകം അസി. കമീഷണർ കുറ്റാരോപണ മെമ്മോ സമർപ്പിക്കണമെന്നും രണ്ട് മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷണർ നിർദേശിച്ചു. നിരവധി അച്ചടക്ക നടപടികൾ നേരിട്ട ഉമേഷിെൻറ നിഷേധാത്മക സമീപനം പൊലീസിൽ തുടരാൻ അനർഹനാക്കുന്നതായി ഉത്തരവിൽ പറയുന്നു.
വിവിധ ആരോപണങ്ങൾ ഉന്നയിച്ച് സസ്പെൻഡ് ചെയ്ത ഉമേഷിനെ കഴിഞ്ഞ മാർച്ച് 15ന് സർവിസിൽ തിരിച്ചെടുത്തിരുന്നു. നേരത്തേ സിറ്റി കൺേട്രാൾ റൂമിൽ സീനിയർ സിവിൽ െപാലീസ് ഓഫിസറായിരുന്ന ഉമേഷ് നിലവിൽ ഫറോക്ക് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.
ഗായികയും സുഹൃത്തുമായ ആതിര കൃഷ്ണന് വാടകക്ക് ഫ്ലാറ്റ് എടുത്ത് നൽകിയതും അവിടെ സന്ദർശിച്ചതും സേനക്ക് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു സസ്പെൻഷൻ. പിന്നീട് ഉമേഷും ആതിരയും വിവാഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.