പെരിന്തൽമണ്ണ: മോട്ടോർ വാഹന വകുപ്പിൽ കമ്പ്യൂട്ടറൈസേഷൻ ഫാസ്റ്റ് പ്രോജക്ടിൽ നിന്ന് പൊതുമേഖല സ്ഥാപനമായ സി ഡിറ്റിനെ ഒഴിവാക്കി സ്വകാര്യ സ്ഥാപനങ്ങളെ ഏൽപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ് ശ്രമം.
മോട്ടോർ വാഹന വകുപ്പിൽ കമ്പ്യൂട്ടറൈസേഷൻ തുടങ്ങിയ ശേഷം പത്തു വർഷത്തോളമായി സി ഡിറ്റിനാണ് ചുമതല. സമയബന്ധിതമായി കരാർ പുതുക്കിവരുകയായിരുന്നു. 2021 ജനുവരി 31ന് കരാർ അവസാനിക്കും. ആവശ്യമായ തൊഴിലാളികളെ കരാറിൽ നിയമിച്ചാണ് സി ഡിറ്റ് പ്രോജക്ട് ഏറ്റെടുത്ത് നടത്തിയിരുന്നത്. മോട്ടോർ വാഹന വകുപ്പിന് സർവിസ് ചാർജിനത്തിലുള്ള വരുമാനമാണ് സി ഡിറ്റിന് സർവിസ് ചാർജായി ലഭിക്കുക. ഇത് സർക്കാർ ഖജനാവിലേക്കാണെത്തുക.
പ്രോജക്ട് സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകിയാൽ ഈ വിഹിതം സർക്കാറിലെത്തില്ലെന്ന് സി ഡിറ്റ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ.ജി. ശിവാനന്ദൻ ചൂണ്ടിക്കാട്ടി. േപ്രാജക്ട് ഏറ്റെടുത്ത് തുടർന്നും നടത്താൻ സന്നദ്ധമാണെന്ന് സി ഡിറ്റ് മോട്ടോർ വാഹനവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
മോട്ടോർ വാഹന വകുപ്പിെൻറ ആർ.ടി.ഒ ഒാഫിസുകളിൽ സിസ്റ്റം മാനേജരും അസിസ്റ്റൻറുമടക്കം രണ്ടുപേരും ജോയൻറ് ആർ.ടി.ഒ ഒാഫിസുകളിൽ ഒരാളുമായി 200 പേർ ജോലി ചെയ്യുന്നുണ്ട്. ഇത്രയും പേരെ ശമ്പളം നൽകി നിലനിർത്തുന്നത് ഒഴിവാക്കാനാണ് പ്രോജക്ട് പുറത്തേക്ക് നൽകുന്നതെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.