പത്തനാപുരം: ജോയൻറ് ആര്‍.ടി ഓഫിസിെൻറ ഉദ്ഘാടനച്ചടങ്ങില്‍ കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എയെ പുകഴ്ത്തി കൊടിക്കുന്നില്‍ സുരേഷ് എം.പി നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് യു.ഡി.എഫിനുള്ളില്‍ അതൃപ്തി.പൂര്‍ണമായും രാഷ്ട്രീയവത്കരിച്ച പരിപാടിയെന്ന ആരോപണവുമായി രംഗത്തെത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിന് കൊടിക്കുന്നിലിെൻറ നിലപാടിനോട് യോജിക്കാനാകുന്നില്ല. കഴിഞ്ഞ ദിവസം നഗരത്തില്‍ നടന്ന ജോയൻറ് ആര്‍.ടി ഓഫിസിെൻറ ഉദ്ഘാടന ച്ചടങ്ങോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായിരിക്കുന്നത്.
പൊതുസമ്മേളനത്തില്‍ എം.എല്‍.എയുടെ വികസനപ്രവര്‍ത്തനങ്ങളെ പ്രശംസിച്ചാണ് കൊടിക്കുന്നില്‍ സുരേഷ് സംസാരിച്ചത്. ക്ഷണിക്കപ്പെട്ട കോണ്‍ഗ്രസ്, യു.ഡി.എഫ് പ്രാദേശിക നേതാക്കള്‍ക്കൊന്നും സംസാരിക്കാന്‍ അവസരം നല്‍കാതെ യോഗം അവസാനിക്കുകയും ചെയ്തു. വൈകുന്നേരത്തോടെ യു.ഡി.എഫ് എം.എല്‍.എക്കെതിരെ ബഹിഷ്കരണവും പ്രഖ്യാപിച്ചു.
ഗണേഷ്കുമാറിനെ പുകഴ്ത്തിയുള്ള കൊടിക്കുന്നിലിെൻറ പ്രസംഗം ശരിയായ ദിശയിലല്ലെന്നും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പരിപാടി രാഷ്ട്രീയവത്കരിച്ച എം.എ ല്‍.എയുടെ നിലപാടിൽ പ്രതിഷേധിക്കുകപോലും ചെയ്യാത്ത എം.പിയുടെ നടപടിയില്‍ ശക്തമായ നീരസമുണ്ട്. എന്തായാലും കൊടിക്കുന്നില്‍ നടത്തിയ പ്രസംഗത്തോടെ കോണ്‍ഗ്രസും എം.എല്‍.എയും തമ്മിലുള്ള പടലപ്പിണക്കങ്ങള്‍ രൂക്ഷമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.