തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി എ.പി.എം. മുഹമ്മദ് ഹനീഷിെന നിയമിച്ച് ഉത്തരവായി. നിലവിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഹനീഷിന് വിദ്യാഭ്യാസ വകുപ്പിെൻറ അധിക ചുമതലയാണ് നൽകിയത്.
പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി നിയമിതനായ സാഹചര്യത്തിലാണ് ഹനീഷിന് ചുമതല നൽകിയത്. ഇതിനുപുറമെ വഖഫ് വകുപ്പിെൻറയും കൈറ്റ് ചെയർമാൻ പദവിയും ഹനീഷിനായിരിക്കും. നേരത്തേ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായും പൊതുവിദ്യാഭ്യാസ ഡയറക്ടറായും ഹനീഷ് പ്രവർത്തിച്ചിട്ടുണ്ട്.
സ്പോർട്സ് യുവജന കാര്യ വകുപ്പ് സെക്രട്ടറിയുടെ ചുമതല പട്ടികജാതി, വർഗ വികസന വകുപ്പ് സെക്രട്ടറി പുനീത് കുമാറിനും പൊതുഭരണ വകുപ്പിൽ ന്യൂനപക്ഷ ക്ഷേമകാര്യങ്ങളുടെ ചുമതല ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലിനും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.