കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ ബഹുജന മുന്നേറ്റം വേണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. എല്ലാ മതവിഭാഗങ്ങളേയും ഏക സിവിൽകോഡ് ബാധിക്കും. മറ്റ് മതനേതാക്കളുമായി ചർച്ച നടത്തി ഇക്കാര്യത്തിൽ യോജിച്ച മുന്നേറ്റമുണ്ടാക്കും. ഇക്കാര്യത്തിന് സമസ്ത മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയെല്ലാം മതനിയമത്തിൽ വരുന്നതാണ്. ഏകസിവിൽകോഡ് ഇതിനെതിരാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാട് ഏക സിവിൽകോഡിനെതിരാണ്. ഇതിനെ സമസ്ത സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുന്നി ഐക്യത്തോട് സമസ്തക്ക് എതിർപ്പില്ല. സുന്നി ഐക്യത്തിനായി വ്യവസ്ഥാപിത മാർഗത്തിലുള്ള യോജിപ്പിന് തയാറാണ്. ഐക്യത്തിനായി വിട്ടുവീഴ്ചകൾക്ക് സമസ്ത തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുസംബന്ധിച്ച് സമസ്ത നേതാക്കൾക്കിടയിൽ ചർച്ച നടത്തും. ഐക്യത്തിന് ആര് മുൻകൈയെടുത്താലും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.