കോഴിക്കോട്: മുക്കം നഗരസഭയിൽ എൽ.ഡി.എഫിനെ പിന്തുണച്ച ലീഗ് വിമതന് വധഭീഷണി. മുക്കം നഗരസഭ മുപ്പതാം ഡിവിഷൻ ഇരട്ടക്കുളങ്ങറയിൽനിന്നുള്ള കൗൺസിലറായ അബ്ദുൽ മജീദിനാണ് വധഭീഷണി. സമൂഹമാധ്യമം വഴിയാണ് വധഭീഷണി ഉള്ളത്.
ഭാര്യയെ വിധവയാക്കും എന്നായിരുന്നു ഭീഷണി. മജീദ് മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യൂത്ത് ലീഗിന്‍റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന ശബ്ദസന്ദേശം കെ.എം.സി.സിയുടെ ഗ്രൂപ്പിലേക്ക് ഹനീഫ എന്നയാൾ ഫോർവേഡ് ചെയ്യുകയായിരുന്നു. അതേ ഗ്രൂപ്പിൽ അംഗമായ മജീദിന്‍റെ സഹോദരൻ ഹനീഫയെ വിളിച്ചപ്പോൾ സഹോദരനോട് അപമര്യാദയായി പെരുമാറുകയായിരുന്നു എന്ന് മജീദ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മുക്കം നഗരസഭയില്‍ ആകെയുള്ള 33 സീറ്റില്‍ യു.ഡി.എഫ് - വെല്‍ഫെയര്‍ സഖ്യത്തിന് 15 സീറ്റും, എല്‍.ഡി.എഫിന് 15 സീറ്റും എന്‍.ഡി.എക്ക് രണ്ട് സീറ്റും ലീഗ് വിമതന് ഒരു സീറ്റുമായിരുന്നു ലഭിച്ചത്. തുടര്‍ന്നാണ് മുഹമ്മദ് അബ്ദുള്‍ മജീദിന്‍റെ പിന്തുണ നിര്‍ണായകമായത്. ഇന്നലെയാണ് ലീഗ് വിമതനായി ജയിച്ച ഇദ്ദേഹം എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് വധഭീഷണി. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.