കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്നും വീണ്ടും ജനവിധി തേടാൻ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ച് നടൻ മുകേഷ്. താന്‍ വീണ്ടും മല്‍സരിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സി.പി.എം ആണെന്ന് കൊല്ലം എം.എൽ.എ പൊതുപരിപാടിക്കിടെ തുറന്നുപറഞ്ഞു.
കൊല്ലം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കിയ ചടങ്ങിനിടെയായിരുന്നു മുകേഷ് എം.എല്‍.എ ആഗ്രഹം തുറന്ന് പറഞ്ഞത്.
കൊല്ലത്ത് വീണ്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടാൽ നിലപാട് വ്യക്തമാക്കുമെന്ന് മുകേഷ് പറഞ്ഞു. സിനിമ തിരക്കുകള്‍ മാറ്റിവെച്ച് മണ്ഡലത്തില്‍ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും തുടര്‍ച്ചയുണ്ടാകണമെന്നും ആഗ്രഹിക്കുന്നതായും സി.പി.എം നേതാക്കളുടെ മുന്നിൽ വെച്ച് മുകേഷ് വ്യക്തമാക്കി.
പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനമാണ് എം.എൽ.എ എന്ന നിലയില്‍ മുകേഷില്‍ നിന്ന് ഉണ്ടായതെന്ന് കലണ്ടര്‍ പ്രകാശന ചടങ്ങില്‍ സംസാരിച്ച സി.പി.എം നേതാക്കൾ സാക്ഷ്യപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.