മുക്കത്ത് പേപ്പട്ടിയുടെ കടിയേറ്റ് പതിനേഴ്​ പേർ ആശുപത്രിയിൽ

മുക്കം: പേപ്പട്ടിയുടെ കടിയേറ്റ് 15 പേർ ആശുപത്രിയിൽ. ഹസ്സൻകുട്ടി (69), വേലായുധൻ (63), സൽ പായ(48), ഹോജ (18), അരുൺ (22), അഹമ്മദ് (16) അമ ്മാർ ഹുസൈൻ (20), രാജേഷ് (36), ഗണേശൻ (59) സരോജിനി (86) സുനിൽ (23), നിഹാൽ (17), വിശാലാക്ഷി (74) സജീവൻ (35) ഒതു ജാറ (37) ജമാൽ (30), ബാബു ജോസഫ് എന്നിവ ർക്കാണ് കടിയേറ്റത്.

പലർക്കും കാലിനാണ് പരിക്ക്. 15 പേരെ മുക്കം കമ്യൂണിറ്റി ഹെൽത്ത് സ​െൻററിൽ പ്രവേശിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികളായ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ 10.30ന് മുക്കം പി.സി. ജങ്ഷനിലാണ്​ പേപ്പട്ടിയുടെ ആക്രമണം നടന്നത്. ഇതര സംസ്ഥാനക്കാരിയെയാണ്​ ആദ്യം കടിച്ചത്. നായ ഓടിച്ച വിദ്യാർഥി റോഡിൽ വീണെങ്കില​ും ഭാഗ്യത്തിന് രക്ഷപ്പെട്ടു.

പി.സി ജങ്​ഷനിലെ വ്യാപാരി മജീദി​​െൻറ നേതൃത്വത്തിൽ നായുടെ കടിയേറ്റവരെ ഒാട്ടോറിക്ഷയിൽ കയറ്റി മുക്കം കമ്യൂണിറ്റി ആശുപത്രിയിലെത്തിച്ചു.

മുക്കത്ത്​ തെരുവുനായ് ശല്യം രൂക്ഷമായിട്ടുണ്ട്. പി.സി. ജങ്​ഷൻ, മുക്കം ബസ്​സ്​റ്റാൻഡ്​​, മാർക്കറ്റ് എന്നീ കേന്ദ്രങ്ങളിലാണ്​ തെരുവുനായ്​ക്കൾ ചുറ്റിക്കറങ്ങുന്നത്. ഞായറാഴ്ച കടിച്ച പേപ്പട്ടിയെ പിടികൂടാനാവാത്തതിലും ആശങ്കയുണ്ട്.

Tags:    
News Summary - Mukkam stray dogs Attack-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.