മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം; അടിയന്തര പ്രമേയവുമായി ഡീൻ കുര്യാക്കോസ്

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി കോൺഗ്രസ് എം.പി ഡീൻ കുര്യാക്കോസ്. ഡാമിന് സമീപത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവൻ അപകടത്തിലാണെന്നും വി​ഷയം ലോക്സഭ നിർത്തിവെച്ച് ചർച്ച​ ചെയ്യണമെന്നും ഡീൻ കുര്യാക്കോസ് നോട്ടീസിൽ ആവശ്യപ്പെട്ടു.

നേരത്തെ മുല്ലപ്പെരിയാർ അണക്കെട്ട് പുനർ നിർമ്മിക്കണമെന്ന് ഹൈബി ഈഡൻ എം.പിയും ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. മുസ്‍ലിം ലീഗ് എം.പി ഹാരീസ് ബീരാൻ രാജ്യസഭയിലും വിഷയും ഉന്നയിച്ചിരുന്നു. അണക്കെട്ടിൽ വിദഗ്ധ പരിശോധന നടത്തി സുരക്ഷിതമാണോയെന്ന് പറയണം. അതല്ലെങ്കിൽ പുതിയ അണക്കെട്ട് നിർമ്മിക്കാമെന്ന കേരളത്തിന്റെ നിർദേശം അംഗീകരിക്കണമെന്ന് തമിഴ്നാടിനോട് ആവശ്യപ്പെടണമെന്നും ഹാരീസ് ബിരാൻ വ്യക്തമാക്കിയിരുന്നു.

ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെ മുമ്പാകെ രാജ്യസഭയിൽ നടന്ന ചർച്ചയിലാണ് എം.പി കേരളത്തിന്റെ ശക്തമായ വാദങ്ങൾ സഭയിൽ ഉന്നയിച്ചത്.ഈ മന്ത്രാലത്തിന്റെ പരിധിയിൽ വരുന്ന ചെറുകിട ജലവൈദ്യുത പദ്ധതികൾ സുരക്ഷിതമായ രീതിയിൽ കൂടുതൽ വ്യാപിപ്പിക്കണമെന്നും ഇന്ത്യയുടെ കടലോര മേഖലയെ ഉപയോഗപ്പെടുത്തി പ്രകൃതിയോടിണങ്ങുന്നരീതിയിൽ വികസിത രാജ്യങ്ങളിലുള്ളതുപോലെ കടലുകളിൽ വിന്റ്മില്ലുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ കൊണ്ടുവരേണ്ടതുണ്ടെന്നും എം.പി അഭിപ്രായപ്പെട്ടു.

കൊച്ചി അന്താരാഷ്ട്ര വിമാനത്തവളത്തിലെ പ്രകൃതി സൗഹൃദ സൗരോർജ്ജ പദ്ധതി രാജ്യത്തിന് മാതൃകയാണെന്നും അത്തരം മാതൃകാപരമായ ഊർജ്ജോദ്പാദന പദ്ധതികളിൾ രാജ്യത്താകെ വ്യാപിപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Mullaperiyar Dam to be decommissioned; Dean Kuriakos with urgent motion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.