കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഡിജിറ്റൽ വാട്ടർ െലവൽ റെക്കോഡറിൽനിന്ന് കേരളത്തിലെ ഉദ്യോഗസ്ഥർ ശേഖരിക്കുന്നത് തമിഴ്നാട് തടഞ്ഞു. ബുധനാഴ്ച രാവിലെ അണക്കെട്ടിലെത്തിയ കേരളത്തിെൻറ എക്സിക്യൂട്ടിവ് എൻജിനീയർ ഗിരിജയും മറ്റ് ഉദ്യോഗസ്ഥരുമാണ് അണക്കെട്ടിന് മുകളിലെ ഡിജിറ്റൽ മീറ്ററിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ നടപടി തുടങ്ങിയത്.
എന്നാൽ, മീറ്റർ ഇരിക്കുന്ന മുറി തുറന്നുനൽകാൻ അണക്കെട്ടിലുണ്ടായിരുന്ന തമിഴ്നാട് ഉദ്യോഗസ്ഥർ തയാറായില്ല. മുറി പൂട്ടിയശേഷം തമിഴ്നാട് ഉദ്യോഗസ്ഥർ സ്ഥലംവിടുകയായിരുന്നു. ഇതേത്തുടർന്ന് അണക്കെട്ടിന് മുന്നിലെ സ്കെയിലിൽനിന്ന് വിവരങ്ങൾ ശേഖരിച്ചശേഷം ഉദ്യോഗസ്ഥർ മടങ്ങി.
മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇപ്പോൾ 138.47 അടിയാണ് ജലനിരപ്പ്. സെക്കൻഡിൽ 1450 ഘന അടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2206 ഘന അടി ജലമാണ് ഒഴുകുന്നത്. വൃഷ്ടി പ്രദേശമായ തേക്കടിയിൽ 11.4 മി. മീറ്ററും പെരിയാർ വനമേഖലയിൽ 10.4 ഉം മഴ രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.