മുല്ലപ്പെരിയാർ: കേരളത്തി​െൻറ പരാതി ബുധനാഴ്​ചത്തേക്ക്​ മാറ്റി

ന്യൂഡൽഹി: അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്നാടിനെ വിലക്കണമെന്ന കേരളത്തി​െൻറ ആവശ്യം പരിഗണിക്കുന്നത് സുപ്രീംകോടതി ബുധനാഴ്ചത്തേക്ക് മാറ്റി. കേരളത്തി​െൻറ പുതിയ അപേക്ഷയിൽ മറുപടി സമർപ്പിക്കണമെന്നും, കേസ് ബുധനാഴ്ച പരിഗണിക്കണമെന്നുമുള്ള തമിഴ്നാടി​െൻറ ആവശ്യം അംഗീകരിച്ചാണ്​ ജസ്​റ്റിസ്​ എ.എം ഖൻവിൽകർ അധ്യക്ഷനായ ബെഞ്ചി​െൻറ നടപടി.

ജലം മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുറന്നുവിടുന്നുവെന്ന കേരളത്തി​െൻറ പരാതി വെള്ളിയാഴ്​ച അണക്കെട്ടുമായി ബന്ധപ്പെട്ട മറ്റ് ഹരജികൾക്കൊപ്പം പരിഗണിക്കുമെന്ന് ചീഫ് ജസ്​റ്റിസ്​ എൻ.വി. രമണ അറിയിച്ചിരുന്നു. എന്നാൽ തമിഴ്​നാട്​ സർക്കാറിന്​ വേണ്ടി ഹാജരായ ശേഖർ നാഫഡെ മറുപടി സമർപ്പിക്കാൻ സമയം ചോദിക്കുകയായിരുന്നു.

അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിൽ നിന്ന് തമിഴ്നാടിനെ വിലക്കുക, സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിലും, ഒഴുക്കേണ്ട വെള്ളത്തി​െൻറ അളവിലും തീരുമാനമെടുക്കാൻ കേരള, തമിഴ്നാട് പ്രതിനിധികൾ അടങ്ങിയ സംയുക്ത സാങ്കേതിക ഓൺ സൈറ്റ് സമിതി രൂപവൽക്കരിക്കുക എന്നീ ആവശ്യങ്ങളാണ്​ കേരളം അപേക്ഷയിലുന്നയിച്ചിരിക്കുന്നത്​. ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതി പുനഃസ്ഥാപിക്കണമെന്ന തമിഴ്നാടി​െൻറ അപേക്ഷയും കോടതിക്ക് മുന്നിലുണ്ട്.

Tags:    
News Summary - Mullaperiyar: Kerala's complaint has been postponed to Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.