മുല്ലപ്പെരിയാർ: ജലം കൂടുതൽ എടുത്തുതുടങ്ങി, വൈദ്യുതി ഉൽപാദനം കൂട്ടി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്നാട് കൂടുതൽ ജലം എടുത്തുതുടങ്ങി. കൊണ്ടുപോകുന്ന ജലത്തിന്‍റെ അളവ് സെക്കൻഡിൽ 511 ഘനയടി എന്നത് 1867 ഘനയടിയായാണ് ഉയർത്തിയത്. ഡിസംബർ 31നാണ് അണക്കെട്ടിലെ ജലനിരപ്പ് 142ലേക്ക് ഉയർത്താൻ തമിഴ്നാട്ടിലേക്ക് എടുത്തിരുന്ന ജലത്തിന്‍റെ അളവ് സെക്കൻഡിൽ 511ഘനയടിയാക്കി കുറച്ചത്.

ഒരാഴ്ചത്തെ ഇടവേളക്കുശേഷമാണ് അളവ് തമിഴ്നാട് വർധിപ്പിച്ചത്. അണക്കെട്ടിൽ നിലവിൽ 140 അടി ജലമാണ് ഉള്ളത്. 7126 മില്യൺ ഘനയടി ജലമാണ് സംഭരിക്കപ്പെട്ടിട്ടുള്ളത്.

അണക്കെട്ടിൽനിന്ന് കൂടുതൽ ജലം എത്തിയതോടെ സംസ്ഥാന അതിർത്തിയിലെ ലോവർ ക്യാമ്പ് പെരിയാർ പവർഹൗസിൽ വൈദ്യുതി ഉൽപാദനം പൂർണതോതിലായി. 45 മെഗാവാട്ടായിരുന്ന ഉൽപാദനം ശനിയാഴ്ച മുതൽ 168 മെഗാവാട്ടായാണ് വർധിച്ചത്.

Tags:    
News Summary - Mullaperiyar: More water has been withdrawn and power generation has increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.