തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ആശങ്കക്ക് വഴിയില്ലെന്നും സുപ്രീംകോടതി നിശ്ചയിച്ച റൂൾ കർവ് പാലിക്കുന്നുണ്ടെന്നും മന്ത്രി കെ. കൃഷ്ണൻ കുട്ടി നിയമസഭയിൽ പറഞ്ഞു. അണക്കെട്ട് പെട്ടെന്നൊന്നും പൊട്ടില്ല. ഭൂകമ്പമുണ്ടായാൽ മാത്രമേ പ്രശ്നം ഉണ്ടാകുകയുള്ളൂ. ആ സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സമിതി തയാറെടുപ്പ് നടത്തുമെന്നും മന്ത്രി അറിയിച്ചു. മുല്ലപ്പെരിയാർ പൊട്ടിയാൽ നേരിടാൻ എന്തൊക്കെ സാഹചര്യങ്ങൾ എടുത്തിട്ടുണ്ടെന്ന എൽദോസ് പി. കുന്നപ്പിള്ളിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.മരംമുറി ഉത്തരവ് പരിശോധിച്ച് റദ്ദാക്കാനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണെൻറ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.