കുമളി: മുല്ലപ്പെരിയാർ സന്ദർശനം കഴിഞ്ഞ് തമിഴ്നാട് മന്ത്രിമാർ മടങ്ങി 24 മണിക്കൂർ തികയുംമുമ്പ് സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് അടച്ചു. വെള്ളിയാഴ്ചയാണ് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകെൻറ നേതൃത്വത്തിലുള്ള സംഘം അണക്കെട്ട് സന്ദർശിച്ചത്.
തമിഴ്നാട് ഉന്നതതല സംഘം അണക്കെട്ട് സന്ദർശിക്കുന്ന വേളയിൽ സ്പിൽവേയിലെ ആറ് ഷട്ടർ വഴി ഇടുക്കിയിലേക്ക് 2736 ഘന അടി ജലമാണ് ഒഴുകിയിരുന്നത്. 138.65 അടിയായിരുന്നു ജലനിരപ്പ്. എന്നാൽ, ജലനിരപ്പിൽ കാര്യമായ കുറവില്ലാതിരിക്കെ ശനിയാഴ്ച രാവിലെ 11 ഓടെയാണ് സ്പിൽവേ ഷട്ടറുകൾ പൂർണമായും അടച്ച് ഇടുക്കിയിലേക്ക് ജലം ഒഴുക്കുന്നത് നിർത്തിയത്. മന്ത്രിമാർ പോയതിന് പിന്നാലെ ആറ് ഷട്ടറുകളിൽ അഞ്ച് എണ്ണവും അടച്ചിരുന്നു. ശേഷിച്ച ഒരെണ്ണം വഴി ഇടുക്കിയിലേക്ക് 176 ഘന അടി ജലം മാത്രമാണ് ഒഴുകിയിരുന്നത്.
അണക്കെട്ടിലെ ജലനിരപ്പ് 138.75 അടിയായി ഉയർന്നതിനെ തുടർന്ന് കഴിഞ്ഞമാസം 29ന് രാവിലെ ഏഴിനാണ് മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നത്. അണക്കെട്ടിലിപ്പോൾ 138.50 അടിയാണ് ജലനിരപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.