കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 141 അടിയിലേക്ക് ഉയർന്നതിനെത്തുടർന്ന് ഇടുക്കിയിലേക്ക് ജലം ഒഴുക്കാൻ തുറന്ന നാല് സ്പിൽവേ ഷട്ടറുകളിൽ മൂന്നെണ്ണവും വെള്ളിയാഴ്ച അടച്ചു. ശേഷിച്ച ഒരു ഷട്ടർ 10 സെ.മീ. മാത്രം തുറന്ന് ഇടുക്കിയിലേക്ക് 130 ഘന അടി ജലം ഒഴുക്കുന്നുണ്ട്.
ജലനിരപ്പ് 141 അടിയായതോടെ വ്യാഴാഴ്ച രാവിലെ എട്ടിനാണ് ആദ്യം രണ്ട് ഷട്ടറുകൾ തുറന്നത്. പിന്നീട് 10 മണിക്ക് രണ്ട് ഷട്ടറുകൾകൂടി തുറന്ന് ഇടുക്കിയിലേക്ക് 1544 ഘന അടി ജലം തുറന്നുവിട്ടിരുന്നു.
അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്ന ജലത്തിെൻറ അളവ് സെക്കൻറിൽ 2300ൽനിന്ന് 2000 ഘന അടിയാക്കി കുറച്ചിട്ടുണ്ട്. തേനി ജില്ലയിൽ വ്യാപക മഴപെയ്യുന്ന സാഹചര്യത്തിലാണ് ജലം എടുക്കുന്നത് കുറച്ചതെന്നാണ് തമിഴ്നാട് അധികൃതരുടെ വിശദീകരണം.
ഇതിനിടെ, ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. വെള്ളിയാഴ്ച വൈകീട്ട് 2399.70 അടിയിലെത്തി.
ജലനിരപ്പ് ക്രമീകരിക്കാൻ വ്യാഴാഴ്ച 40 സെ.മീ. ഉയർത്തിയ ചെറുതോണി ഡാമിെൻറ മൂന്നാം നമ്പർ ഷട്ടർവഴി സെക്കൻറിൽ 40 ക്യുമക്സ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് തുടരുകയാണ്. സംഭരണശേഷിയുടെ 96.07 ശതമാനം വെള്ളം അണക്കെട്ടിലുണ്ട്. 2403 അടിയാണ് പൂർണ സംഭരണശേഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.