മുല്ലപ്പെരിയാർ: ജലനിരപ്പ് 142വരെ ഉയർത്താം –ഉന്നതാധികാര സമിതി

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 142 അ​ടി​യാ​ക്കാ​മെ​ന്ന തീ​രു​മാ​ന​ത്തോ​ടെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി സ​ന്ദ​ർ​ശ​നം അ​വ​സാ​നി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ 11ഒാ​ടെ അ​ണ​ക്കെ​ട്ടി​ലെ​ത്തി​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി പ്ര​ധാ​ന അ​ണ​ക്കെ​ട്ട്, ഗാ​ല​റി, ബേ​ബി ഡാം ​എ​ന്നി​വ സ​ന്ദ​ർ​ശി​ച്ചു. സ്പി​ൽ​വേ പ​രി​ശോ​ധി​ക്കാ​തെ​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം അ​വ​സാ​നി​ച്ച​ത്.

കേ​ന്ദ്ര ജ​ല​ക​മീ​ഷ​നി​ൽ അ​ണ​ക്കെ​ട്ട് സു​ര​ക്ഷ വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​റാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി ചെ​യ​ർ​മാ​ൻ ഗു​ൽ​ഷ​ൻ രാ​ജി​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കേ​ര​ള​ത്തി​​​​െൻറ ജ​ല വി​ഭ​വ​വ​കു​പ്പ് സെ​ക്ര​ട്ട​റി ടി​ങ്കു ബി​സ്വാ​ൾ, ത​മി​ഴ്നാ​ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി പ്ര​ഭാ​ക​ർ എ​ന്നി​വ​രാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ത​മി​ഴ്നാ​ട് സെ​ക്ര​ട്ട​റി​ക്കൊ​പ്പം ജീ​പ്പി​ലാ​ണ് ചെ​യ​ർ​മാ​ൻ അ​ണ​ക്കെ​ട്ടി​ലെ​ത്തി​യ​ത്. കേ​ര​ള​ത്തി​​​​െൻറ പ്ര​തി​നി​ധി ബോ​ട്ടി​ൽ അ​ണ​ക്കെ​ട്ടി​ലെ​ത്തി. അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ചേ​ർ​ന്ന യോ​ഗം 20 മി​നി​റ്റി​ൽ അ​വ​സാ​നി​ച്ചു.

അ​ണ​ക്കെ​ട്ട് ബ​ല​വ​ത്താ​ണെ​ന്നും ഇ​പ്പോ​ൾ കാ​ണ​പ്പെ​ടു​ന്ന ജോ​യ​ൻ​റ്​ ലീ​ക്കു​ക​ൾ സാ​ര​മാ​ക്കേ​ണ്ടെ​ന്നും ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. സ്പി​ൽ​വേ ഷ​ട്ട​ർ ഓ​പ​റേ​റ്റി​ങ്​ മാ​ന്വ​ൽ ഒ​രു മാ​സ​ത്തി​ന​കം ഇ​രു​സം​സ്ഥാ​ന​വും ചേ​ർ​ന്ന് ത​യാ​റാ​ക്കി കേ​ന്ദ്ര ജ​ല​ക​മീ​ഷ​ന്​ സ​മ​ർ​പ്പി​ക്ക​ണം. ഇ​ത് മു​മ്പ്, ത​മി​ഴ്നാ​ട് ത​യാ​റാ​ക്കി കേ​ര​ള​ത്തി​നു ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. 

അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 142 അ​ടി​യാ​ക്കി ഉ​യ​ർ​ത്താ​ൻ ത​ട​സ്സ​ങ്ങ​ളി​ല്ല. അ​നു​വ​ദ​നീ​യ​മാ​യ അ​ള​വി​ലാ​ണ് സീ​പേ​ജ് ജ​ല​മെ​ന്നും ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​കു​ക​യും ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി നി​റ​യു​ക​യും ചെ​യ്ത ഘ​ട്ട​ത്തി​ൽ ന​ട​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി സ​ന്ദ​ർ​ശ​നം കേ​ര​ള​ത്തി​ന് പ്ര​തീ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ത​മി​ഴ്നാ​ടി​ന്​ അ​നു​കൂ​ല​മാ​യി ജ​ല​നി​ര​പ്പ് 142ലേ​ക്ക് ഉ​യ​ർ​ത്താ​ൻ അ​നു​മ​തി ന​ൽ​കു​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി തീ​രു​മാ​നം ഫ​ല​ത്തി​ൽ കേ​ര​ള​ത്തി​​​​െൻറ ആ​ശ​ങ്ക​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി. 

മു​മ്പെ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ൾ ‌ന​ട​പ്പാ​ക്കാ​തി​രി​ക്കു​ക​യും സ്പി​ൽ​വേ പ​രി​ശോ​ധി​ക്കാ​തെ അ​വ​സാ​നി​ക്കു​ക​യും ചെ​യ്ത സ​ന്ദ​ർ​ശ​നം പ്ര​ഹ​സ​ന​മാ​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ സ​മ്മ​തി​ക്കു​ന്നു. 134.40 അ​ടി​യാ​ണ് ഇ​പ്പോ​ൾ ജ​ല​നി​ര​പ്പ്. സെ​ക്ക​ൻ​ഡി​ൽ 1133 ഘ​ന​അ​ടി ജ​ലം അ​ണ​ക്കെ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലേ​ക്ക് 2100 ഘ​ന​അ​ടി​യാ​ണ് തു​റ​ന്നു​വി​ട്ടി​ട്ടു​ള്ള​ത്.

Tags:    
News Summary - mullaperiyar; waterleval can rise up to 142 feetsays high leval committee-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.