തിരുവനന്തപുരം: ഗതികെട്ടാണ് അവധിയില്‍ പ്രവേശിച്ചു എന്ന ന്യായം പറഞ്ഞുകൊണ്ട് കോടിയേരി താല്‍ക്കാലികമായെങ്കിലും രാജി സമര്‍പ്പിക്കാന്‍ തയ്യാറായതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. താല്‍ക്കാലികമായ അവധിയില്‍ പ്രവേശിക്കാനുള്ള സാഹചര്യമെന്താണ്. അന്താരാഷ്ട്രമാനമുള്ള മയക്കുമരുന്നു കേസോ സ്വര്‍ണക്കടത്തു കേസോ ഇതുകൊണ്ടൊന്നും പരവതാനിക്കുള്ളില്‍ മറയ്ക്കാമെന്ന് സി.പി.എം കരുതുന്നെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി. ഇത് ഒരു ആരംഭം മാത്രമാണ് -മുല്ലപ്പള്ളി പറഞ്ഞു.
അവസാനം വരെ പിടിച്ചുനില്‍ക്കാനുള്ള വിഫലശ്രമം കോടിയേരി നടത്തുകയുണ്ടായി. കോടിയേരിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയുമുണ്ടായിരുന്നു. പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റി യോഗം വിളിച്ചപ്പോഴും ധാര്‍മിക ഉത്തരവാദിത്തം എറ്റെടുത്ത് രാജിവെക്കാന്‍ കോടിയേരിയോട് ആവശ്യപ്പെട്ടില്ല. അവസാനനിമിഷം വരെ എങ്ങനെയെങ്കിലും അധികാരത്തില്‍ തുടരാനുള്ള ശ്രമമാണ് കോടിയേരി നടത്തിയത് -മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു പോയാല്‍ കോടിയേരി ബാലകൃഷ്ണനും കുടുംബവും ഈ കേസുമായി അടുത്ത് ബന്ധപ്പെട്ടവരാണെന്നും മക്കള്‍ നടത്തുന്ന എല്ലാ തെറ്റായ നടപടികളെകുറിച്ചും പാര്‍ട്ടി സെക്രട്ടറി തികച്ചും ബോധവാനാണെന്ന് ബോധ്യപ്പെടുന്ന തെളിവുകളും സൂചനകളും വരുമെന്നു മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.