ആർ.എം.പിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: ആർ.എം.പിയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മുന്നണി പ്രവേ ശനവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കേണ്ടത് ആർ.എം.പിയാണ്. അവരുമായി ചർച്ചക്ക് തയാറാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആർ.എം.പിക്ക് എത്രകാലം ഒറ്റക്ക് നിൽക്കാനാകും. അത് സാധ്യമല്ല. അതു കൊണ്ട് ഏതെങ്കിലും മുന്നണിയിലേക്ക് അവർ വരണം. മാനസികമായി ഐക്യമുള്ള പാർട്ടിയാണ് ആർ.എം.പി. ജനാധിപത്യ, മതേതര ചേരിക്കൊപ്പം മാത്രമേ ആർ.എം.പിക്ക് നിൽക്കാനേ ആർ.എം.പിക്ക് സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

പല കക്ഷികളും യു.ഡി.എഫിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ച് അപേക്ഷ നൽകിയിട്ടുണ്ട്. അവരോട് വരേണ്ടെന്ന് വ്യക്തിപരമായി പറഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

അതേസമയം, ആർ.എം.പി ഒഴിച്ചുള്ള മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെയാവും മുല്ലപ്പള്ളി യു.ഡി.എഫിലേക്ക് ക്ഷണിച്ചതെന്ന് ആർ.എം.പി നേതാവ് കെ.എസ് ഹരിഹരൻ പറഞ്ഞു. സി.പി.എംവിട്ട് പുറത്തുവന്നവർ യു.ഡി.എഫുമായി സഹകരിക്കുന്ന നിലപാടാണ് നേരത്തെ സ്വീകരിച്ചിട്ടുള്ളത്.

എന്നാൽ, ഇത്തരമൊരു രാഷ്ട്രീയ സമീപനം സ്വീകരിക്കേണ്ടെന്ന് ടി.പി ചന്ദ്രശേഖരൻ ജീവിച്ചിരിക്കുമ്പോൾ തന്നെ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ചെറിയ ഗ്രൂപ്പുകളുമായി ചേർന്ന് അഖിലേന്ത്യ അടിസ്ഥാനത്തിലാണ് ആർ.എം.പി ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും ഹരിഹരൻ വ്യക്തമാക്കി.

Tags:    
News Summary - Mullappally Ramachandran Congress RMP -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.