തിരുവനന്തപുരം: ഒാണക്കിറ്റും സ്പെഷ്യൽ പഞ്ചസാരയും നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന് അപമാനമാണെന്ന് ക െ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഒാണക്കിറ്റും സ്പെഷ്യൽ പഞ്ചസാരയും നൽകേണ്ടെന്നുള്ള സർക്കാർ തീരുമാ നം സാധാരണക്കാരോടുള്ള അനീതിയാണ്. ഒാണക്കിറ്റിലും പഞ്ചസാരയിലും ലാഭം നോക്കുന്ന സർക്കാർ ദരിദ്ര ജനവിഭാഗങ്ങളെയും പ്രളയ ബാധിതരെയും പട്ടിണിക്കിട്ട് ഒാണം ആഘോഷിക്കുന്നതിന് കോടികളാണ് പൊടിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ഒാണക്കാലത്ത് സാധാരണ ജനങ്ങളുടെ അഭയകേന്ദ്രമായ ന്യായവില സ്ഥാപനങ്ങളിലൂടെ അവശ്യ സാധനങ്ങൾ നൽകാൻ കാലങ്ങളായി എല്ലാ സർക്കാർ മുൻഗണന നൽകിയിരുന്നു. അധികചിലവ് വരുത്താനാവിലെന്ന് പറഞ്ഞ് ഒാണക്കിറ്റും പഞ്ചസാരയും നൽകാത്ത നിലപാട് പ്രതിഷേധാർഹമാണ്. മന്ത്രി മന്ദിരം മോടി പിടിപ്പിക്കാനും വില കൂടിയ കാറുകൾ വാങ്ങാനും ഇഷ്ടക്കാരെ ഉന്നത പദവികളിൽ നിയമിക്കാനും പൊടിച്ചത് സാധാരണക്കാരന്‍റെ നികുതി പണമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
പ്രളയ ബാധിതർക്ക് പ്രഖ്യാപിച്ച അടിയന്തര ധനസഹായം വിതരണം ചെയ്യുന്നതിലും സർക്കാർ അലംഭാവം കാട്ടി. ക്യാമ്പുകളിൽ കഴിഞ്ഞ ഒന്നേകാൽ ലക്ഷം പ്രളയബാധിതരിൽ വെറും 50,000 പേർക്കാണ് സർക്കാറിന്‍റെ സഹായം ലഭിച്ചത്. സർക്കാറിന്‍റെ ജാഗ്രതാ കുറവ് കൊണ്ട് സാധാരണക്കാരുടെയും പ്രളയ ബാധിതരുടെയും ഒാണം വെള്ളത്തിലായെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.