ചെന്നൈ: മുല്ലപ്പെരിയാർ ഡാമിെല ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് സി.പി.എം തമിഴ് നാട് ഘടകം. എന്നാൽ, ഇതിനെ ശക്തിയുക്തം സുപ്രീംകോടതിയിൽ എതിർത്തത് സി.പി.എമ്മിെൻറ നേതൃത്വത്തിലുള്ള കേരള സർക്കാറും. തമിഴ്നാടിനുവേണ്ടി സി.പി.എം പ്രത്യേകമായി ഇറക്കി യ പ്രകടന പത്രികയിലാണ് മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന വാഗ്ദാനമുള്ളത്. അണക്കെട്ട് ബലപ്പെടുത്തി ജലനിരപ്പ് ഉയർത്താമെന്നാണ് പത്രികയിൽ പറയുന്നത്.
മധുര ലോക്സഭ മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥിയാണ് ഡി.എം.കെ മുന്നണി ബാനറിൽ മത്സരിക്കുന്നത്. മധുര ഉൾപ്പെടെ തെക്കൻ ജില്ലകളിൽ മുല്ലപ്പെരിയാർ ജീവൽപ്രശ്നമാണ്. ഡി.എം.കെ, അണ്ണാ ഡി.എം.കെ കക്ഷികളും ഡാമിെൻറ ജലനിരപ്പ് 152 അടിയാക്കി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതേ വാഗ്ദാനം തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങളിലും ആവർത്തിക്കുന്നുണ്ട്. നിലവിലുള്ള ഡാം പൊളിച്ചുമാറ്റി പുതിയ ഡാം നിർമിക്കാനുള്ള കേരളത്തിെൻറ നീക്കത്തെയും തമിഴക രാഷ്ട്രീയകക്ഷികൾ എതിർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.