തിരുവനന്തപുരം: മൂന്നാറിൽ പട്ടയ ഭൂമിയിലെ അനധികൃത നിർമാണങ്ങൾ ക്രമവത്കരിക്കാ ൻ ഉത്തരവിറങ്ങി. കെ.ഡി.എച്ച്, പള്ളിവാസൽ, ആനവിരട്ടി, വെള്ളത്തൂവൽ, ചിന്നക്കനാൽ, ശാന്തൻ പാറ, ബൈസൺ വാലി, ആനലവിലാസം എന്നീ വില്ലേജുകളിലാണ് ക്രമവത്കരണത്തിന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വി. വേണുവിെൻറ ഉത്തരവ്.
1964ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം 15 സെൻറിൽ താഴെ പട്ടയഭൂമിയിൽ ഉപജീവനത്തിനുവേണ്ടി മാത്രം ഉപയോഗിക്കുന്ന 1,500 ചതുരശ്ര അടിക്ക് താഴെയുള്ളവ ക്രമവത്കരിച്ച് നൽകും. അതിൽ അപേക്ഷകനോ അപേക്ഷകനെ ആശ്രയിച്ചുകഴിയുന്നവർക്കോ മറ്റൊരിടത്തും ഭൂമിയില്ലെന്ന് ആർ.ഡി.ഒയുടെ സർട്ടിഫിക്കറ്റ് നൽകണം. ഈ ഉത്തരവിെൻറ തീയതി വരെയുള്ള നിർമാണങ്ങളാണ് ക്രമവത്കരിക്കുക. ഇതിന് ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തും. 15 സെൻറ് വരെയുള്ള പട്ടയഭൂമിയിൽ 1500 ചതുരശ്ര അടിയിലേറെ വിസ്തീർണമുള്ള, വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടം ജീവനോപാധിയാണെങ്കിൽ സവിശേഷ സാഹചര്യങ്ങൾ പരിശോധിച്ച് കലക്ടർ സർക്കാറിന് റിപ്പോർട്ട് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.