മൂന്നാര്‍: റവന്യൂ വകുപ്പിെൻറ നിലപാടുകളിലും എം.പിയുടെ പട്ടയം റദ്ദാക്കിയതടക്കം നടപടികൾക്കുമെതിരെ സി.പി.എം നേതൃത്വത്തിൽ മൂന്നാർ സംരക്ഷണസമിതി നടത്തിയ ഹർത്താലിൽ പരേക്ക അക്രമം.ഹർത്താൽ വിജയിപ്പിക്കാൻ സി.പി.എമ്മും പരാജയപ്പെടുത്താൻ സി.പി.െഎയും രംഗത്തിറങ്ങി. വിനോദസഞ്ചാരികളും മാധ്യമപ്രവര്ത്തകരുമുൾെപ്പടെ കൈയേറ്റത്തിനിരയായി. കുപ്പിച്ചില്ലും കല്ലും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. സി.പി.എം പ്രവര്‍ത്തകര്‍ വാഹനങ്ങൾ തടയാനും കടയടപ്പിക്കാനും തുനിഞ്ഞതാണ് പ്രശ്നമായത്.
വിനോദസഞ്ചാരികളും നാട്ടുകാരും ഒരുപോലെ വലഞ്ഞ ഹര്‍ത്താലില്‍ വാഹനങ്ങള്‍ ഓടാതിരിക്കാൻ റോഡില്‍ കുപ്പികള്‍ പൊട്ടിച്ച് നിരത്തിയത് അപകടസാഹചര്യവും സൃഷ്ടിച്ചു. വിദേശ, തദ്ദേശീയസഞ്ചാരികൾ ഇതിൽപെട്ടു. മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്ത ഹർത്താലനുകൂലികൾ, ചിന്നക്കനാലില്‍ സി.പി.ഐ പ്രവര്‍ത്തകനെയും മർദിച്ചു.
വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ ഏറെനേരം തടഞ്ഞ ഡി.വൈ.എഫ്.വൈ പ്രവര്‍ത്തകരായ ശക്തിവേല്‍, ഫാസില്‍ റഹീം, മഹാരാജ, മണികണ്ഠന്, വിഷ്ണു എന്നിവരെ കസ്റ്റഡിയിലെടുത്തത് സംഘർഷത്തിൽ കലാശിച്ചു. ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പിന്നീട് സി.പി.എം നേതാക്കളുമായി പൊലീസ് നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു.
കരുതല്‍ നടപടിയുടെ ഭാഗമായാണ് യുവാക്കളെ കസ്റ്റഡിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. രാവിലെ ഹര്‍ത്താലിെൻറ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് മാധ്യമപ്രവർത്തകർക്കുനേരെ കൈയേറ്റമുണ്ടായത്. ഏഷ്യാനെറ്റ് റിപ്പോർട്ടർ കെ.വി. സന്തോഷ് കുമാർ, കാമറമാൻ റോണി ജോസഫ് എന്നിവർക്കു പുറെമ, മീഡിയവൺ ഡ്രൈവർ പി.ആർ. അഭിജിത്തിനെയും കൈയേറ്റം ചെയ്തു. വാഹനം ആക്രമിച്ചത് ചോദ്യംചെയ്ത ടാക്സി ഡ്രൈവർക്കും മര്‍ദനമേറ്റു. കെ.എസ്.ആര്.ടി.സി ബസുകള്‍ പഴയമൂന്നാർ ഡിപ്പോക്ക് സമീപം തടഞ്ഞിട്ടു. മൂന്നാര്‍-നല്ലതണ്ണി റോഡില്‍ പാതി തുറന്ന് പ്രവര്‍ത്തിച്ച ഹോട്ടല്‍ നിര്‍ബന്ധമായി പൂട്ടിക്കാന്‍ ശ്രമിച്ചതും സംഘര്‍ത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.