കൊച്ചി: കുരിശ് തകര്‍ക്കുന്നത് ഇടതുപക്ഷത്തിെൻറ നയമാണോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കെ.സി.ബി.സി. ക്രൈസ്തവര്‍ ആദരിക്കുന്ന കുരിശ് കൈേയറ്റഭൂമിയിലാണ് സ്ഥാപിച്ചതെങ്കില്‍, അതു നീക്കാന്‍ നിയമപരമായ വഴികള്‍ തേടുകയായിരുന്നു വേണ്ടത്. മൂന്നാറിലെ കൈയേറ്റ ഭൂമികള്‍ നിയമവിധേയമായി ഒഴിപ്പിക്കുന്നത് തെറ്റല്ല. എന്നാല്‍, ആശങ്കാജനകമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു, ഭീതിപടര്‍ത്തി കുരിശു പൊളിച്ചുമാറ്റാന്‍ തീരുമാനിച്ചത് അവിവേകമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തെ ഓര്‍മപ്പെടുത്തുന്ന രീതിയില്‍ കേരളീയ സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. മതേതര കാഴ്ചപ്പാട് പ്രസംഗിക്കുകയും സംഘ്പരിവാര്‍ ശൈലി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ കേരളീയ സമൂഹം തിരിച്ചറിയണമെന്നും കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.