തൊടുപുഴ: പുകയുന്ന നീലക്കുറിഞ്ഞിയിൽ ഭൂരിപക്ഷ നിലപാട് എതിരാകാതിരിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുത്ത് നടന്ന കരുനീക്കത്തിൽ വീണത് വനം മന്ത്രി. മൂന്നംഗ മന്ത്രിതല സമിതിയിൽ രണ്ടുപേർ എതിരഭിപ്രായക്കാരായാൽ ഉണ്ടായേക്കാവുന്ന സങ്കീർണത ഒഴിവാക്കാൻ മുഖ്യമന്ത്രിയും സി.പി.എമ്മും ഒരുക്കിയ തന്ത്രത്തിൽ വീഴുകയായിരുന്നു മന്ത്രി രാജുവെന്നാണ് സൂചന. കുറിഞ്ഞി ഉദ്യാനത്തിെൻറ നിജസ്ഥിതി തേടി സി.പി.െഎ മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, സി.പി.എം മന്ത്രി എം.എം. മണി എന്നിവരാണ് കഴിഞ്ഞയാഴ്ച പശ്ചിമഘട്ട മലകയറിയത്.
തിരിച്ചെത്തി മറ്റുള്ളവർക്ക് മുേമ്പ റിപ്പോർട്ട് നൽകുകയായിരുന്നു രാജു. കുറിഞ്ഞി സങ്കേതത്തിലെ ചെറുകിടക്കാരെയും കടവരി ഉള്‍പ്പെടെ സ്ഥലങ്ങളിലെ കൈവശക്കാരെയും നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടതില്ലെന്നതടക്കമുള്ള ശിപാർശകളാണ് ഇതിൽ. ചില മേഖലകൾ പൂർണമായി ഒഴിവാക്കുന്നതിനെയും അനുകൂലിച്ചിരിക്കുന്നതായാണ് സൂചന. സി.പി.എമ്മും സി.പി.ഐയും കൊമ്പുകോർക്കുന്ന വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍ വെള്ളംചേര്‍ക്കുന്നതാണ് വനംമന്ത്രിയുടെ നിലപാടെന്ന് സി.പി.ഐയിൽ തന്നെ സംസാരം ഉയർന്നതിന് പിന്നാലെയാണ് വനംവകുപ്പ് ഒറ്റക്ക് റിപ്പോർട്ട് കൈമാറിയത്. വ്യത്യസ്ത അഭിപ്രായമുള്ളതുകൊണ്ടാണ് ഒറ്റക്ക് റിപ്പോർട്ട് നൽകിയതെന്ന് മന്ത്രി രാജു ‘മാധ്യമ’ത്തോട് പറഞ്ഞു.
വനംവകുപ്പ് ഇത്തരത്തിൽ റിപ്പോർട്ട് കൊടുത്തതുകൊണ്ട് എന്താണ് കുഴപ്പമെന്നും അദ്ദേഹം ആരാഞ്ഞു. ജോയിസ് ജോര്‍ജ് എം.പിയുടെ പട്ടയം റദ്ദാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രിതല സംഘം കുറിഞ്ഞിമല സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. തമിഴ് വംശജരെ മറയാക്കി കൈവശപ്പെടുത്തിയതും വ്യാജപട്ടയത്തിലൂടെ സ്വന്തമാക്കിയതും ഉൾപ്പെടെയുള്ള ഭൂമി ഇടപാടുകള്‍ റദ്ദാക്കണമെന്നും യഥാർഥ പട്ടയമുള്ള വരെ ഒഴിവാക്കാതെ ഉദ്യാനഅതിർത്തി പുനർനിർണയിക്കണമെന്നുമാണ് സി.പി.െഎ നിലപാട്.
എന്നാൽ, കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് മന്ത്രി എം.എം. മണിയുടെയും സി.പി.എമ്മിെൻറയും ശ്രമമമെന്നും സി.പി.െഎ കുറ്റപ്പെടുത്തുന്നു. ഇൗ സാഹചര്യത്തിൽ സി.പി.എം താൽപര്യങ്ങളോട് അടുത്തുനിൽക്കുന്ന നിലപാട് സ്വീകരിച്ചതും റവന്യൂവകുപ്പിെൻറ നിലപാട് കണക്കിലെടുക്കാത്തതുമാണ് വനംമന്ത്രിക്കെതിരായ പാർട്ടി വികാരത്തിന് അടിസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.