തൊടുപുഴ: മൂന്നാറിൽ ഭൂമി കൈയേറിയവരുടെ പ്രാഥമിക പട്ടിക സർക്കാറിന്. സർവകക്ഷി യോഗത്തിന് മുന്നോടിയായി ഇടുക്കി ജില്ല കലക്ടർ ജി.ആർ. ഗോകുൽ, ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവരുടെ നേതൃത്വത്തിൽ തയാറാക്കിയ ഒഴിപ്പിക്കൽ പട്ടികയിൽ വൻകിടക്കാർ 154 പേർ. മുഖ്യമന്ത്രിക്കും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കുമാണ് റിപ്പോർട്ട് സമർപ്പിച്ചത്. മൂന്നാർ മേഖലയിൽ മാത്രം ഭൂമി കൈയേറിയവരുടെ പട്ടികയാണിതെന്ന് റവന്യൂ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
റവന്യൂ, വനം, വൈദ്യുതി, ആരോഗ്യ-, വിദ്യാഭ്യാസ വകുപ്പുകളുടെയും കെ.എസ്.ആർ.ടി.സിയുടേതുമടക്കം ഭൂമിയാണ് പ്രധാനമായും കൈയേറിയത്. ഇതിൽ മുഖ്യ കൈയേറ്റം സ്പിരിറ്റ് ഇൻ ജീസസ് ഗ്രൂപ് തലവേൻറതാണ്. പാപ്പാത്തിച്ചോലയിൽ 50 ഏക്കറിനടുത്ത് സ്ഥലമാണ് ടോം സക്കറിയയുടെ നേതൃത്വത്തിൽ കുരിശ് സ്ഥാപിച്ച് കൈയേറിയത്.
മന്ത്രി എം.എം. മണിയുടെ സഹോദരൻ എം.എം. ലംബോദരെൻറ മകൻ ലിജീഷ്, സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥെൻറ സഹോദരൻ, സി.പി.എം നേതാവ് ആൽബിൻ എന്നിവരടക്കം പട്ടികയിലുണ്ട്. ഏഴരയേക്കറാണ് ലിജീഷിെൻറ പേരിലുള്ളത്. ആനവിരട്ടിയിൽ ലൂക്ക് സ്റ്റീഫൻ 40 ഏക്കർ കൈയേറിയതായാണ് പട്ടികയിൽ പറയുന്നത്. ചിന്നക്കനാലിലാണ് ആൽബിെൻറ കൈയേറ്റഭൂമി. ആരുടേതെന്ന് വ്യക്തമാകാത്ത നൂറ് പ്ലോട്ടുകളിലെ കൈയേറ്റം വേറെയും കണ്ടെത്തി. പുറമെ മുന്നൂറിനടുത്ത് കൈയേറ്റം മൂന്നാറിൽ പുരോഗമിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. 254 പേർക്കെതിരെ ഭൂമി കൈയേറിയതിന് അന്വേഷണവും നടക്കുന്നു.
അതേസമയം, വ്യാജ പട്ടയഭൂമിെയന്ന് റവന്യൂമന്ത്രിതന്നെ നിയമസഭയിൽ വ്യക്തമാക്കിയ എസ്. രാജേന്ദ്രൻ എം.എൽ.എയുടെ പേര് പ്രാഥമിക പട്ടികയിൽ ഇല്ല. വിശദ പട്ടിക തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്. വൻകിട കൈയേറ്റം റിപ്പോർട്ട് ചെയ്യപ്പെട്ട വട്ടവട, കൊട്ടക്കാമ്പൂർ എന്നീ വില്ലേജുകളിൽ കണക്കെടുപ്പ് പൂർത്തിയായില്ല.
കൈയേറ്റത്തെക്കുറിച്ച് വില്ലേജ് തലത്തിൽ തയാറാക്കിയ റിപ്പോർട്ട് കലക്ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി പൂർണരൂപം നൽകിയാണ് അടിയന്തരമായി സർക്കാറിന് കൈമാറിയത്. ചെറുകിട കൈയേറ്റത്തെക്കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് റവന്യൂ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. അതനുസരിച്ച് 10 െസൻറ് വരെയുള്ള കൈയേറ്റങ്ങളുടെ പട്ടികയും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.