മൂന്നാര്‍ ദൗത്യം യു.ഡി.എഫ് അട്ടിമറിച്ചിട്ടും വി.എസ് വന്നില്ലെന്ന് കെ.കെ. ജയചന്ദ്രന്‍

തൊടുപുഴ: മൂന്നാര്‍ ദൗത്യം യു.ഡി.എഫ് അട്ടിമറിച്ചിട്ടും വി.എസ് അച്യുതാനന്ദന്‍ മൂന്നാറില്‍ വന്നില്ലെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍. എസ്. രാജേന്ദ്രൻ എം.എൽ.എക്കെതിരായ റിപ്പോര്‍ട്ട് യു.ഡി.എഫ് സര്‍ക്കാറിന്‍റെ കാലത്തേതാണ്. കെ.എസ്.ഇ.ബി ഭൂമി വിതരണം ചെയ്യാന്‍ ഉത്തരവുണ്ടായിരുന്നെങ്കിലും പിന്നീട് ഈ ഫയലുകള്‍ കാണാതായി. അത് കണ്ടെത്താന്‍ കോടതിയെ സമീപിക്കും. ദേവികുളം സബ് കലക്ടറുടെ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും ജയചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - munnar land scam kk jayachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.