യു.ഡി.എഫ് കാലത്ത് മൂന്നാറിൽ ഒരിഞ്ച് ഭൂമിയും കൈയേറിയിട്ടില്ല -ഉമ്മൻചാണ്ടി

കോഴിക്കോട്: യു.ഡി.എഫ് ഭരണകാലത്ത് മൂന്നാറിൽ ഒരിഞ്ച് ഭൂമിയും ആരും കൈയേറിയിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദൻ മൂന്നാറിൽ പോയി വെറുതെ നോക്കിയിരിക്കുകമാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ സർക്കാർ ഭൂമികളിൽ യു.ഡി.എഫ് കാലത്ത് കൈയേറ്റം നടന്നുവെന്ന വി.എസിൻെറ പരാമർശത്തോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. മൂന്നാറുമായി ബന്ധപ്പെട്ട് സമരപരിപാടികൾ നടത്തുന്ന കാര്യം അടുത്തമാസം മൂന്നിന് ചേരുന്ന കെ.പി.സി.സി ഉന്നതാധികാര സമിതി ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.എസ്.എൽ.സി, പ്ലസ് വൺ ചോദ്യപേപ്പർ ചോർച്ച അതി ഗുരുതരമായ വിഷയമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയാണത്. ഇത്രയൊക്കെ സംഭവിച്ചിട്ടും ജനങ്ങൾക്ക് വിശ്വസിക്കാവുന്ന വിശദീകരണം സർക്കാർ നൽകിയിട്ടില്ല. എല്ലാ കാര്യത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണ് സർക്കാർ ചെയ്യുന്നത്.  മന്ത്രിയുടെ രാജിയും മറ്റും ബന്ധപ്പെട്ടവരാണ് തീരുമാനിക്കേണ്ടത്. കെ.പി.സി.സി പ്രസിഡൻറിനെ ഹൈകമാൻഡാണ് തീരുമാനിക്കേണ്ടതെന്നും ചോദ്യത്തിന് മറുപടിയായി ഉമ്മൻ ചാണ്ടി പറഞ്ഞു.

Tags:    
News Summary - munnar land scam oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.