മൂന്നാറിൽ റ​വ​ന്യൂ-​ പൊ​ലീ​സ്​ ത​ർ​ക്കം രൂ​ക്ഷം

തൊടുപുഴ: ദേവികുളത്ത് കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങളെ ചൊല്ലി രാഷ്ട്രീയതലത്തിൽ സി.പി.െഎ-സി.പി.എം വാക്പോര് തുടരുേമ്പാൾ ഉദ്യോഗസ്ഥതലത്തിൽ റവന്യൂ, പൊലീസ് വകുപ്പുകൾ തമ്മിൽ തർക്കം രൂക്ഷമാകുന്നു. പൊലീസിന് വീഴ്ചപറ്റിയതായി റവന്യൂ ഉദ്യോഗസ്ഥരും റവന്യൂ വകുപ്പി​െൻറ ഏകപക്ഷീയ തീരുമാനങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് പൊലീസും വാദിക്കുന്നു. തങ്ങൾക്ക് പാളിച്ച സംഭവിച്ചിട്ടില്ലെന്ന നിലപാടിൽ പൊലീസും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ കലക്ടറും ഉറച്ചുനിൽക്കുന്നതാണ് റവന്യൂ-പൊലീസ് ശീതസമരം രൂക്ഷമാക്കിയത്.

ബുധനാഴ്ച ദേവികുളത്ത് സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യൂ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ഭൂസരക്ഷണ സേനയെ തടഞ്ഞുവെക്കുകയും അക്രമിക്കുകയും ചെയ്ത സി.പി.എം പ്രവർത്തകരെ സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊലീസ് അറസ്റ്റ് ചെയ്യാതിരുന്നതാണ് തർക്കത്തിനു കാരണം. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് കൂടിയായ സബ് കലക്ടറുടെ നിർദേശം പൊലീസ് ലംഘിച്ചത് ഗുരുതര വീഴ്ചയാണെന്ന് ശ്രീറാം ഇടുക്കി കലക്ടർ ജി.ആർ. ഗോകുലിന് നൽകിയ റിേപ്പാർട്ടിൽ പറയുന്നു. പൊലീസിന് വീഴ്ച സംഭവിച്ചെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തി​െൻറയും വിലയിരുത്തൽ.

കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് കലക്ടർ ആവശ്യപ്പെെട്ടങ്കിലും ജില്ല പൊലീസ് മേധാവി തള്ളി. പൊലീസിനെ അറിയിക്കാതെയാണ് റവന്യൂ സംഘം കൈയേറ്റം ഒഴിപ്പിക്കാൻ പോയതെന്നും മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ മതിയായ സുരക്ഷ ഒരുക്കുമായിരുന്നെന്നും വീഴ്ച സംഭവിച്ചത് സബ് കലക്ടർക്കാണെന്നുമാണ് ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ പറയുന്നത്. ഇക്കാര്യങ്ങൾ വ്യക്തമാക്കി കൊച്ചി റേഞ്ച് െഎ.ജി പി. വിജയൻ, ഇൻറലിജൻസ് മേധാവി, ഡി.ജി.പി എന്നിവർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.

അതേസമയം, കൈയേറ്റക്കാർക്ക് അനുകൂല നിലപാട് സ്വീകരിച്ച പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി വേണമെന്നാണ് കലക്ടർ റവന്യൂ മന്ത്രി, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവർക്ക് നൽകിയ റിപ്പോർട്ടിലെ ആവശ്യം. ജില്ല പൊലീസ് മേധാവിയുടെ വാദങ്ങൾ തള്ളിയ കലക്ടർ സ്വന്തം നിലക്ക് മജസ്റ്റീരിയൽ അന്വേഷണം നടത്താൻ തീരുമാനിക്കുകയും ചെയ്തു.

പൊലീസ് കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടി ശിപാർശ ചെയ്ത് റവന്യൂ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് റിപ്പോർട്ട് നൽകാനാണ് തീരുമാനം. ഒഴിപ്പിക്കൽ നടപടി തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കെ റവന്യൂ സംഘത്തിന് സംരക്ഷണം നൽകാൻ എസ്.െഎയും വനിത പൊലീസും ഉൾപ്പെട്ട ഏഴംഗസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Tags:    
News Summary - munnar land scam revenue police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.