മൂന്നാറിലെ പന്നൽ ഇനങ്ങൾ സംരക്ഷിക്കാനുള്ള പദ്ധതിയും അട്ടിമറിച്ചു 

പ​ത്ത​നം​തി​ട്ട:  വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന​ത​ട​ക്ക​മു​ള്ള പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ പ​ന്ന​ൽ ​െച​ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി മൂ​ന്നാ​റി​ൽ സ്ഥാ​പി​ച്ച സി​ൽ​വ​ൻ​വാ​ലി ഫേ​ൺ സ​​േ​ങ്ക​തം അ​ട്ടി​മ​റി​ച്ചു. മൂ​ന്നാ​ർ കു​ട്ടി​യാ​ർ​വാ​ല​യി​ലെ 8.6 ഹെ​ക്​​ട​ർ സ്ഥ​ല​ത്താ​യി​രു​ന്നു ഗ്രീ​ൻ ഹൗ​സ്​ അ​ട​ക്ക​മു​ള്ള സ​േ​ങ്ക​തം ആ​രം​ഭി​ച്ച​ത്. 138ഇ​നം പ​ന്ന​ൽ ചെ​ടി​ക​ൾ ഇ​വി​ടെ വ​ള​ർ​ത്തി​യി​രു​ന്നു. മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന​ത​ട​ക്കം പ​ന്ന​ൽ ചെ​ടി​ക​ൾ സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ വ​നം വ​കു​പ്പ്​ ഫേ​ൺ സ​േ​ങ്ക​തം എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കി​യ​ത്. സ​േ​ങ്ക​തം എ​ന്നാ​ണ്​ പേ​രി​ട്ടി​രു​ന്ന​തെ​ങ്കി​ലും ഇ​തി​ന്​ വ​ന്യ​ജീ​വി നി​യ​മ​പ്ര​കാ​ര​മു​ള്ള സ​േ​ങ്ക​ത​വു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നി​ല്ല. നി​ശ്ചി​ത​സ്ഥ​ല​ത്ത്​ പ​ന്ന​ൽ ചെ​ടി​ക​ളും ഒാ​ർ​ക്കി​ഡു​ക​ളും സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഗ്രീ​ൻ ഹൗ​സ്​ നി​ർ​മി​ച്ച്​ അ​തി​ലും പ​ന്ന​ൽ ചെ​ടി​ക​ൾ വ​ള​ർ​ത്തി. ഇ​പ്പോ​ഴ​ത്തെ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ്​ ക​ൺ​സ​ർ​വേ​റ്റ​ർ കെ.​എ. മു​ഹ​മ്മ​ദ്​ നൗ​ഷാ​ദ്​ മൂ​ന്നാ​ർ ഡി.​എ​ഫ്.​ഒ ആ​യി​രി​ക്കെ​യാ​ണ്​ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. കേ​ര​ള വ​ന​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഡോ.​എം.​എ​സ്. മു​ക്​​തേ​ഷ്​ കു​മാ​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ മാ​ത്രം 159 ഇ​നം പ​ന്ന​ൽ ചെ​ടി​ക​ൾ ക​​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ൽ 29 ഇ​നം മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ മാ​ത്രം വ​ള​രു​ന്ന​വ​യാ​ണ്. ഇ​ട​മ​ല​ക്കു​ടി​യി​ൽ ക​​ണ്ടെ​ത്തി​യ ​റോ​സ​പ്പി​റ്റ ക​റ്റി​ഗ എ​ന്ന ഇ​നം നൂ​റ്​ വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നാ​റി​ലും സൈ​ല​ൻ​റ്​ വാ​ലി​യി​ലും മാ​ത്രം ക​ണ്ടു​വ​രു​ന്ന ചെ​ടി​ക​ളു​മു​ണ്ട്. ചി​ന്നാ​റി​​ൽ ക​ണ്ട​ത്​ മ​ഴ​നി​ഴ​ൽ പ്ര​ദേ​ശ​ത്ത്​ മാ​ത്രം വ​ള​രു​ന്ന​വ​യാ​ണ്. 

പ​ല​തും വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന​താ​ണ്​. ഇ​തി​ൽ 138ഇ​നം സി​ൽ​വ​ൻ​വാ​ലി ഫേ​ൺ സ​േ​ങ്ക​ത​ത്തി​ൽ വ​ള​ർ​ത്തി​യ​ത്. എ​ന്നാ​ൽ, വൈ​കാ​​തെ സം​ര​ക്ഷ​ണ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​ച്ചു. ഗ​വേ​ഷ​ണ പ​ഠ​ന​ങ്ങ​ൾ​ക്ക്​ ശാ​സ്​​ത്ര​സം​ഘ​ത്തെ നി​യോ​ഗി​ക്കാ​തി​രു​ന്ന​തും ഇ​തി​ൻ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ വ​നം വ​കു​പ്പ്​ തു​ട​ർ ഫ​ണ്ട്​ അ​നു​വ​ദി​ക്കാ​തി​രു​ന്ന​തും പ്ര​വ​ർ​ത്ത​നം നി​ല​ക്കാ​ൻ കാ​ര​ണ​മാ​യി. കു​ട്ടി​യാ​ർ​വാ​ലി ഭൂ​ര​ഹി​ത​ർ​ക്ക്​ പ​തി​ച്ചു​കൊ​ടു​ത്ത​തോ​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യി അ​വ​സാ​നി​ച്ചു. വ​ന​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്​ 1991ൽ ​ത​റ​ക്ക​ല്ലി​ട്ട സ്ഥ​ല​മാ​ണ്​ പി​ന്നി​ട്​ പ​തി​ച്ചു​ന​ൽ​കി​യ​ത്.

ഇ​തേ​സ​മ​യം, മൂ​ന്നാ​ർ മേ​ഖ​ല​യി​ലെ അ​പൂ​ർ​വ​യി​നം പ​ന്ന​ൽ ചെ​ടി​ക​ൾ വ​ൻ​തോ​തി​ൽ ന​ശി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. വ​ലി​യ​തോ​തി​ലു​ള്ള ഭൂ​മി ​ൈക​േ​യ​റ്റ​മാ​ണ്​ കാ​ര​ണം. കാ​ലാ​വ​സ്ഥ നി​യ​ന്ത്ര​ണ​ത്തി​ല​ട​ക്കം പ​ന്ന​ൽ ചെ​ടി​ക​ൾ​ക്ക്​ വ​ലി​യ പ​ങ്കു​ണ്ടെ​ന്ന്​ ഇ​തു​സം​ബ​ന്ധി​ച്ച്​ ഗ​വേ​ഷ​ണം ന​ട​ത്തി​യ മൂ​ന്നാ​ർ സ്വ​ദേ​ശി​യാ​യ ​ഡോ.​സ്​​റ്റീ​ഫ​ൻ സെ​ക്യു​റ പ​റ​ഞ്ഞു. ചി​ല​ത്​ പാ​രി​സ്ഥി​ക​മാ​റ്റം സം​ബ​ന്ധി​ച്ച്​ സൂ​ച​ന​ന​ൽ​കു​ന്ന​വ​യാ​ണ്. നി​സ്സാ​ര​മെ​ന്നു​പ​റ​ഞ്ഞ്​ പ​ന്ന​ൽ ചെ​ടി​ക​ളെ ത​ള്ളാ​ൻ ക​ഴി​യി​ല്ല. ജൈ​വ​വൈ​വി​ധ്യ​ത്തി​ൽ വ​ലി​യ​പ​ങ്കു​ണ്ട്​. ഇ​വ പ്ര​കൃ​തി​യി​ൽ ത​ന്നെ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും സ്​​റ്റീ​ഫ​ൻ പ​റ​ഞ്ഞു. 

Tags:    
News Summary - Munnar Pannal - kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.