തൊടുപുഴ: മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടിയെടുത്ത റവന്യൂ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സ്ഥലംമാറ്റി. സർക്കാർ ഭൂമി വീണ്ടെടുക്കൽ നടപടികൾക്ക് നേതൃത്വം നൽകുന്ന റവന്യൂ സ്പെഷല്‍ തഹസില്‍ദാര്‍ എം.ജെ. തോമസിനെയാണ് ഒഴിപ്പിക്കലിനെതിരെ സി.പി.എം ആഹ്വാനം ചെയ്ത ഹർത്താലിെൻറ തലേന്ന് സ്ഥലംമാറ്റിയത്. നെടുങ്കണ്ടം അഡീഷനല്‍ തഹസില്‍ദാറായാണ് മാറ്റം.
മൂന്നാറില്‍ കെട്ടിടം പണിയാൻ റവന്യൂ വകുപ്പിെൻറ എന്‍.ഒ.സി നിര്ബന്ധമാക്കിയതിനുപിന്നില് പ്രവത്തിച്ചതും ഒഴിപ്പിക്കൽ നടപടികളിൽ കാർക്കശ്യം പുലർത്തിയതുമാണ് ഇദ്ദേഹത്തെ സർക്കാറിെൻറ കണ്ണിലെ കരടാക്കിയത്. നിയമലംഘനം നടത്തിയവര്ക്കെതിെര നോട്ടീസയച്ച് നടപടിയുമായി മുന്നോട്ടുപോയ സ്പെഷൽ തഹസിൽദാർ കഴിഞ്ഞദിവസങ്ങളിൽ ഒഴിപ്പിക്കൽ ഉൗർജിതമാക്കിയിരുന്നു.
റവന്യൂ വകുപ്പിൽനിന്ന് അനുമതിപത്രം വാങ്ങാതെയും സർക്കാർ ഭൂമി കൈയേറിയും നിർമിച്ചവയെന്ന് ചൂണ്ടിക്കാട്ടി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് മൂന്നാറിൽ ഒേട്ടറെേപർക്കാണ് നോട്ടീസ് നൽകിയത്. േരഖകൾ ഹാജരാക്കാത്തപക്ഷം സ്വമേധയ ഒഴിഞ്ഞുപോകണമെന്നുമാണ് നോട്ടീസിൽ പറഞ്ഞത്. ഇതോടെയാണ് എം.ജെ. തോമസിെൻറ നടപടികള്‍ക്കെതിരെ എസ്. രജേന്ദ്രന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ മൂന്നാര്‍ സംരക്ഷണസമിതി മുന്നോട്ടുവന്നത്. എം.പിയുടെ പട്ടയം റദ്ദുചെയ്തതടക്കം സബ് കലക്ടറുടെ നടപടിക്കുപിന്നാലെ ഹർത്താലും പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.