ഉഭയകക്ഷി ചർച്ചക്ക്​ മുഖ്യമന്ത്രിയും  വേണമെന്ന്​ സി.പി.​െഎ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സമയവും സൗകര്യവും അറിഞ്ഞശേഷം ഉഭയകക്ഷി ചർച്ച നടത്താമെന്ന് സി.പി.എം നേതൃത്വത്തോട് സി.പി.െഎ. വെള്ളിയാഴ്ച ചേർന്ന എൽ.ഡി.എഫ് േയാഗ ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേതാക്കളുമായി നടത്തിയ പ്രാഥമിക കൂടിക്കാഴ്ചയിലാണ് സി.പി.െഎ സംസ്ഥാന നേതൃത്വം നിലപാട് അറിയിച്ചത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ എന്നിവരാണ് സി.പി.െഎയെ പ്രതിനിധീകരിച്ചത്. പൊലീസിെൻറ പ്രവർത്തനം, യു.എ.പി.എ ചുമത്തൽ, വിവരാവകാശ നിയമം, വർഗീസ് വധം, ജിഷ്ണു പ്രണോയിയുടെ ബന്ധുക്കൾക്ക് നേരെയുള്ള പൊലീസ് അതിക്രമം അടക്കമുള്ള വിഷയങ്ങളിൽ ചർച്ച നടത്താനായിരുന്നു തീരുമാനം. എന്നാൽ എൽ.ഡി.എഫിന് ശേഷം വൈകീട്ട് ചേരുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പെങ്കടുക്കാൻ പോയതിനാൽ മുഖ്യമന്ത്രി എത്തിയില്ല. 

പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നും തർക്കങ്ങൾ ഉയരുന്നതും നിലനിൽക്കുന്നതും സർക്കാറിെൻറ പ്രതിച്ഛായക്ക് ദോഷമാണെന്നും കോടിയേരി പറഞ്ഞു. എന്നാൽ നയപരമായ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസം മുഖ്യമന്ത്രിയുമായാണെന്നും അദ്ദേഹം ഇല്ലാത്ത യോഗത്തിൽ ചർച്ച നടത്തുന്നതിൽ അർഥമില്ലെന്നും കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി. തുടർന്ന് മുഖ്യമന്ത്രിയുടെ സൗകര്യം കൂടി അറിഞ്ഞശേഷം ചർച്ച നടത്താമെന്ന ധാരണയിൽ പിരിഞ്ഞു. പ്രശ്നങ്ങൾ ചർച്ച ചെയ്താലല്ലേ അവസാനിക്കൂവെന്നാണ് കൂടിക്കാഴ്ചക്കുശേഷം കാനം മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. പ്രശ്നങ്ങളൊക്കെ ഇനിയും ഉണ്ടാവും. അവ ചർച്ച ചെയ്താേല അവസാനിക്കൂ. ഇനിയും ചർച്ചയുണ്ടാവും. എല്ലാ കാര്യത്തിനും എപ്പോഴും തീരുമാനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 
Tags:    
News Summary - munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.