മൂന്നാറിൽ ഭ​ര​ണ, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും ബി​നാ​മി​ക​ൾ

മൂന്നാർ: മൂന്നാർ ടൗണിൽ ഇക്കാനഗറിൽ കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള സർവേ നമ്പർ 843, 843 എ എന്നീ സ്ഥലങ്ങൾ ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയുടെ നിയന്ത്രണത്തിലാണ്. മൂന്നാർ ദൗത്യസംഘത്തി​െൻറ ഓഫിസിനു സമീപം മുതിരപ്പുഴയാറി​െൻറ ഇരുവശവും രാഷ്ട്രീയ പാർട്ടികളും റിസോർട്ടുകളും കൈവശപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. കണ്ണിയാറും നല്ലതണ്ണിയാറും മാട്ടുപ്പെട്ടിയാറും സംഗമിക്കുന്ന മുതിരപ്പുഴയാർ കൈയേറ്റം മൂലം തോടായി. പുഴയുടെ ഒരുവശത്ത് മണ്ണിട്ട് പാർക്കിങ് ഗ്രൗണ്ട് നിർമിക്കാൻ പഞ്ചായത്ത് ശ്രമിച്ചപ്പോഴാണ് ഈ സ്ഥലത്തിന് അവകാശവാദമുന്നയിച്ച് കൈവശരേഖകളുമായി ചിലർ രംഗത്തെത്തിയത്. ഭരണകക്ഷി നേതാവ് ഭാരവാഹിയായ സ്ഥാപനവും മുതിരപ്പുഴയാർ കൈയേറി നിർമാണം നടത്തിയതായി ആരോപണമുണ്ട്.

പള്ളിവാസലിൽ 230ഉം പോതമേട്ടിൽ 60ഉം ലക്ഷ്മിയിൽ അമ്പതും റിസോർട്ടുള്ളതായാണ് ഏകദേശകണക്ക്. പരിസ്ഥിതി ലോലപ്രദേശങ്ങളിൽ കെട്ടിട നിർമാണച്ചട്ടങ്ങൾ പാലിക്കാതെയാണ് ഇവ കെട്ടിപ്പൊക്കിയത്. ഭരണകക്ഷിയിലെയും പ്രതിപക്ഷത്തെയും പ്രമുഖ പാർട്ടികളുടെ നേതാക്കൾക്കും മുൻ മന്ത്രിമാർക്കും ഇവിടങ്ങളിൽ ബിനാമി പേരുകളിൽ റിസോർട്ടുകളുണ്ട്.

എ.ഐ.എ.ഡി.എം.കെ നേതാവ് ശശികലയുടെ സഹോദരി പുത്രന്‍ ടി.ടി.വി. സുധാകരന്‍ ബന്ധമുള്ള കമ്പനി 344 ഏക്കറിന് പലരുടെ പേരുകളിലായി പട്ടയം സമ്പാദിച്ചു. സുധാകരന്‍ ഫെറ കേസിൽപെട്ടതോടെ സി.പി.എം പ്രാദേശിക നേതാവി​െൻറ കൈവശമാണ് കടവരിയിലെ ഈ ഭൂമി. ചിത്തിരപുരം പ്രാഥമികാരോഗ്യ കേന്ദ്രം, മൂന്നാറിലെ പഞ്ചായത്ത് വെയ്റ്റിങ് ഷെഡ്, ശ്മശാനം, മൂന്നാര്‍ ഗവ. ഹൈസ്കൂൾ,  ഹെഡ്മാസ്റ്ററുടെ ക്വാര്‍ട്ടേഴ്സ്, ദേവികുളത്തെ പഴയ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ തുടങ്ങിയ സര്‍ക്കാര്‍ ഭൂമി കൈയേറ്റക്കാര്‍ സ്വന്തമാക്കി. മൂന്നാര്‍-^ദേവികുളം റോഡില്‍ തമിഴ്നാടിലെ ഒരു ഏജന്‍സിയുടെ മറവിലും സെവന്മല ഒറ്റപ്പാറമലയിലും വലിയ കൈയേറ്റമുണ്ട്. കഴിഞ്ഞവര്‍ഷങ്ങളിലാണ് വന്‍തോതില്‍ നിർമാണപ്രവര്‍ത്തനങ്ങള്‍ നടന്നത്.

പോതമേട്ടിലെ ഏലമലക്കാടുകൾപോലും കൈയേറ്റത്തിൽനിന്ന് മുക്തമല്ല. 2007ൽ ദൗത്യസംഘം പൊളിച്ചുനീക്കിയ ചില റിസോർട്ടുകളുടെ സ്ഥാനത്ത് വീണ്ടും നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്നു. പള്ളിവാസലിൽ പെൻസ്റ്റോക് പൈപ്പിനു സമീപം അടുത്തിടെ റിസോർട്ടിനു മുന്നിൽ പാറ വീണ സ്ഥലത്ത് ഇപ്പോഴും അപകടഭീഷണി നിലനിൽക്കുന്നു. റിസോർട്ടുകൾക്ക് വേണ്ടി കുന്നിടിച്ചതും പൈലിങ് ജോലികൾ മൂലം മണ്ണി​െൻറ ഘടനക്ക് ഇളക്കംതട്ടിയതുമാണ് പാറക്കല്ലുകൾ അടർന്നുവീഴാൻ കാരണമായി വിദഗ്ധർ പറയുന്നത്. അനധികൃത നിർമാണങ്ങളെക്കുറിച്ച് പരാതി ഉയരുമ്പോൾതന്നെ താലൂക്ക്, വില്ലേജ് ഓഫിസുകളിൽനിന്ന് പ്രസ്തുത സ്ഥലത്തി​െൻറ രേഖകൾ അപ്രത്യക്ഷമാകുകയാണ്. ഇത് ഭൂരേഖകളുടെ പരിശോധനക്ക് തടസ്സം സൃഷ്ടിക്കുന്നതായി ലാൻഡ് റവന്യൂ കമീഷണർ റവന്യൂ മന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

മൂന്നാര്‍ മേഖലയിലെ നിർമാണപ്രവര്‍ത്തനങ്ങള്‍ക്ക് കലക്ടർ അല്ലെങ്കില്‍ ദേവികുളം ആർ.ഡി.ഒയുടെ എന്‍.ഒ.സി വേണമെന്ന് 2010 ജനുവരി 21ന് ഹൈകോടതി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് മൂന്നാറിലെ സ്പെഷല്‍ റവന്യൂ ഒാഫിസറാണ് അനുമതി നല്‍കിയിരുന്നത്. നിർമാണം നടത്തുന്നത് പട്ടയ ഭൂമിയിലാണെന്ന് ഉറപ്പുവരുത്താനായിരുന്നു ഇത്. എന്നാൽ ഇതില്‍ വലിയ അഴിമതിയുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ചുമതല ദേവികുളം സബ്കലക്ടര്‍ ഏറ്റെടുത്തത്.
മൂന്നാര്‍ കൈയേറ്റം തടയാനും സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കാനുമാണ് റവന്യൂ മന്ത്രിയായിരുന്ന കെ.പി. രാജേന്ദ്രന്‍ െഡപ്യൂട്ടി കലക്ടറെ സ്പെഷല്‍ റവന്യൂ ഒാഫിസറായി നിയമിച്ചത്. ഈ ഒാഫിസില്‍നിന്ന് നല്‍കിയ നിർമാണാനുമതിയെ കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ 2010ന് ശേഷം നല്‍കിയ മുഴുവന്‍ അനുമതികളും പുനഃപരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിക്കാനും റവന്യൂ വകുപ്പ് ആലോചിക്കുന്നുണ്ട്.

റവന്യൂവകുപ്പിന് അബദ്ധം പറ്റിയിട്ടില്ല –മന്ത്രി

കണ്ണൂർ: മൂന്നാർവിഷയത്തിൽ റവന്യൂവകുപ്പിന് അബദ്ധങ്ങളൊന്നും പറ്റിയിട്ടില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. കണ്ണൂരിൽ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിവിധി അനുസരിച്ച് പ്രവർത്തിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് ആരോപിക്കുേമ്പാൾ തെളിവുകൾ ഹാജരാക്കണം. ദേവികുളം സബ് കലക്ടറെ മാറ്റുന്നകാര്യം തീരുമാനിച്ചിട്ടില്ല. റവന്യൂമന്ത്രി ബുദ്ധിയില്ലാത്തവനാണെന്ന എസ്. രാജേന്ദ്രൻ എം.എൽ.എയുടെ വാക്കുകൾ ശ്രദ്ധയിൽെപടുത്തിയപ്പോൾ കേരളജനത വിവേകമുള്ളവരാണെന്നും അവർ ഇക്കാര്യങ്ങൾ വിലയിരുത്തേട്ടയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.